• Thu. Nov 26th, 2026

24×7 Live News

Apdin News

റെയ്‌നയുടെ 12 വർഷത്തെ റെക്കോർഡ് തകർത്തു; ചരിത്രമെഴുതി വൈഭവ്

Byadmin

Nov 26, 2026


ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാർസ് 2026ലെ ഗ്രൂപ്പ് ഘട്ടത്തിലെ നിർണായക മത്സരത്തിൽ വൈഭവ് സൂര്യവംശിയുടെ ഡബിൾ സെഞ്ച്വറി കരുത്തിൽ യു.എ.ഇക്കെതിരെ ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ തകർപ്പൻ വിജയം നേടി. ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 249 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ വൈഭവിന്റെ കരുത്തിൽ ഇന്ത്യ വിജയം പിടിച്ചെടുത്തു.

53 പന്തുകളിൽ നിന്നും 204 റൺസ് അടിച്ചെടുത്താണ് സൂര്യവംശി വെടിക്കെട്ട് ഇന്നിങ്‌സ് നടത്തിയത്. 28 കൂറ്റൻ സിക്സുകളും 7 ഫോറുകളും അടങ്ങുന്നതാണ് വൈഭവിന്റെ പ്രകടനം. മത്സരത്തിൽ 12 വർഷം സുരേഷ് റെയ്‌നയുടെ പേരിൽ നിലനിന്നിരുന്ന റെക്കോർഡ് വൈഭവ് തകർത്തു.

ഒരു മത്സരത്തിൽ ആദ്യ ആറ് ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോഡാണ് വൈഭവ് സ്വന്തമാക്കിയത്. 2014 ഐ.പി.എല്ലിൽ പഞ്ചാബിനെതിരെ 25 പന്തിൽ 87 റൺസായിരുന്നു റെയ്ന നേടിയിരുന്നത്. ഈ മത്സരത്തിൽ വൈഭവ് 25 പന്തിൽ നിന്നും 89 റൺസാണ് അടിച്ചെടുത്തത്.

അതേസമയം, മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 249 റൺസാണ് നേടിയത്. 144 പന്തിൽ 12 ഫോറുകളും 4 സിക്സറുകളും സഹിതം 130 റൺസെടുത്ത പരിചയസമ്പന്നനായ താരം ഹർപ്രീത് സിംഗ് ഭാട്ടിയയുടെ സെഞ്ചുറിയാണ് യു.എ.ഇയ്ക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ഏഥൻ ഡിസൂസ (25), മുഹമ്മദ് ഷഹ്ദാദ് (28), ക്യാപ്റ്റൻ ബേസിൽ ഹമീദ് (36) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

The post റെയ്‌നയുടെ 12 വർഷത്തെ റെക്കോർഡ് തകർത്തു; ചരിത്രമെഴുതി വൈഭവ് appeared first on Chandrika Daily.



By admin