• Sun. Sep 22nd, 2024

24×7 Live News

Apdin News

ഈ മാസം 22 വരെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെടുമെന്ന് വിവിധ ഇന്ത്യൻ എംബസികൾ – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Sep 22, 2024


Posted By: Nri Malayalee
September 21, 2024

സ്വന്തം ലേഖകൻ: ‘പാസ്‌പോര്‍ട്ട് സേവാ’ വെബ്സൈറ്റിന്റെ സാ​ങ്കേതിക അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പാസ്​പോർട്ട് സേവനം സെപ്റ്റംബർ 22 വരെ തടസ്സപ്പെടുമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇന്നലെ (വെള്ളി) വൈകുന്നേരം 5.30മുതൽ (ഇന്ത്യൻ സമയം രാത്രി എട്ട്), സെപ്റ്റംബർ 22 തിങ്കളാഴ്ച രാവിലെ പുലർച്ചെ 3.30 (ഇന്ത്യൻ സമയം രാവിലെ ആറ്) വ​രെയാണ് വെബ്സൈറ്റ് സർവീസ് കാരണം പാസ്പോർട്ട് സേവനങ്ങൾ മുടങ്ങുക.

ഇക്കാലയളവിൽ പാസ്​പോർട്ട്, തത്കാൽ പാസ്​പോർട്ട്, പി.സി.സി ഉൾപ്പെടെ സേവനങ്ങൾ ലഭിക്കില്ലെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. തിങ്കളാഴ്ച രാവിലെ മുതൽ പതിവ് പോലെ സേവനങ്ങൾ ലഭ്യമാകുന്നതാണ്. അതേസമയം, എംബസിയിലെ കോൺസുലാർ, വീസ സേവനങ്ങൾ പതിവ് പോലെ തന്നെ തുടരുമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു.

പാസ്‌പോർട്ട് സേവ സംവിധാനത്തിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ നാളെ മുതൽ ഈമാസം 22 വരെ പാസ്‌പോർട്ട് സേവനങ്ങൾ തടസപ്പെടുമെന്ന് അബൂദബി ഇന്ത്യൻ എംബസി അറിയിച്ചു. എംബസിയിലും ബി.എൽ.എസ്. കേന്ദ്രങ്ങളിലും പാസ്‌പോർട്ട് സർവീസുകൾ മുടങ്ങും. ബി.എൽ.എസ് കേന്ദ്രങ്ങൾ നൽകിയ അപ്പോയിന്റ്‌മെന്റുകൾ ഈമാസം 23 മുതൽ 27 വരെയുള്ള ദിവസങ്ങളിലേക്ക് മാറ്റി നൽകും. മറ്റു കോൺസുലാർ സേവനങ്ങൾക്ക് തടസമുണ്ടാവില്ലെന്നും എംബസി അറിയിച്ചു.

By admin