വിവാദങ്ങള്‍ക്കും, കോടതി നടപടികള്‍ക്കും പിന്നാലെ , ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള വ്യാഴാഴ്ച തിയേറ്ററുകളിലെത്തും. സംവിധായകന്‍ പ്രവീണ്‍ നാരായണനാണ് റിലീസ് തിയതി പുറത്തുവിട്ടത്. പുതിയ പതിപ്പിലെ മാറ്റങ്ങള്‍ അംഗീകരിച്ച സെന്‍സര്‍ ബോര്‍ഡ് , ചിത്രത്തിന് ഇന്നലെ പ്രദര്‍ശന അനുമതി നല്‍കിയിരുന്നു. വിവാദങ്ങള്‍ക്കും ഏറെ അനിശ്ചിതത്വത്തിനും പിന്നാലെയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചത്. ചിത്രത്തിന്റെ സംവിധായകന്‍ പ്രവീണ്‍ നാരായണന്‍ തന്നെയാണ് റിലീസ് തീയതി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളാണ് ഒന്നിച്ച് തിയേറ്ററില്‍ […]
എട്ട് ഭാഗങ്ങളില്‍ പേര് മ്യൂട്ട് ചെയ്തു; മാറ്റങ്ങളോടെ ജെഎസ്‌കെ തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു
