• Sun. May 3rd, 2026

24×7 Live News

Apdin News

ഒരു ടാങ്കർ കൂടി ഇന്ത്യയിലേക്ക്; MT സർവശക്തി ഹോർമൂസ് കടലിടുക്ക് കടന്നു, കപ്പലിൽ 46,313 മെട്രിക് ടൺ LPG

Byadmin

May 3, 2026


ഒരു എൽ. പി. ജി ടാങ്കർ കൂടി ഇന്ത്യയിലേക്ക്. മാർഷൽ ഐലൻഡ്‌സ് പതാകയുള്ള MT സർവശക്തി ഹോർമൂസ് കടലിടുക്ക് കടന്നു. കപ്പലിൽ 46,313 മെട്രിക് ടൺ LPGയാണ് ഉള്ളത്. 18 ഇന്ത്യൻ ജീവനക്കാർ കപ്പലിൽ ഉണ്ട്. മേയ് 13 ന് കപ്പൽ വിശാഖപട്ടണത്ത് എത്തും. 2008 ൽ നിർമ്മിച്ച ഒരു എൽപിജി ടാങ്കറാണ് സർവ ശക്തി എന്ന കപ്പൽ, നിലവിൽ മാർഷൽ ദ്വീപുകളുടെ പതാകയിൽ സഞ്ചരിക്കുന്നു.ഗ്രീൻ സാൻവി എന്ന എണ്ണ ടാങ്കറാണ് 44,000 മെട്രിക് ടൺ എൽപിജിയുമായി നേരത്തെ കടലിടുക്ക് കടന്നത്.

എൽപിജിയുമായി ഇതുവരെ ഇന്ത്യയുടെ എട്ട് ടാങ്കറുകളാണ് ഹോർമുസ് സുരക്ഷിതമായി പിന്നിട്ടത്. ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ സജീവമായി ചർച്ചകൾ നടത്തുന്നുണ്ട്. പശ്ചിമേഷ്യൻ സാഹചര്യം നിരീക്ഷിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ചർച്ചകളുടെ പശ്ചാത്തലത്തിൽ കൂടുതൽ ഇന്ത്യൻ എണ്ണ ടാങ്കറുകൾ ഹോർമുസ് കടക്കുമെന്ന പ്രതീക്ഷ കേന്ദ്രം പങ്കുവച്ചു.ഈ അടുത്ത ദിവസം മാത്രം ആറ് ഇന്ത്യന്‍ കപ്പലുകളാണ് സുരക്ഷിതമായി ഹോര്‍മുസ് കടലിടുക്ക് കടന്നതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യ ഉള്‍പ്പെടെയുള്ള ഇറാന്റെ സൗഹൃദ രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കുമെന്ന് ഇറാന്‍ അറിയിച്ചിരുന്നു.

By admin