• Tue. Jul 7th, 2026

24×7 Live News

Apdin News

കനത്ത മഴ, റെഡ് അലേര്‍ട്ട്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Byadmin

Jul 7, 2026


കനത്ത മഴ, രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക നാളെ അവധി പ്രഖ്യാപിച്ചു. മണ്ണിടിച്ചിലുണ്ടായ വയനാടും കോഴിക്കോടുമാണ് അവധി. കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ, ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

കോഴിക്കോട് ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചത്. സർവകലാശാല പരീക്ഷകൾ, പിഎസ്‌സി പരീക്ഷകൾ എന്നിവ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കും. അതേസമയം, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മതപഠന ക്ലാസുകള്‍, പ്രൊഫഷണല്‍ കോളജുകൾ എന്നീ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും.

വയനാട്ടിൽ മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. റെഡ് അലേർട്ട് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്ച ഓറഞ്ച് അലേര്‍ട്ട് ആണുള്ളത്. അങ്കണവാടികള്‍, മതപഠന ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. റെസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്കും കോളേജുകള്‍ക്ക് അവധി ബാധകമല്ല. ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് അറിയിപ്പ് ഉണ്ടാകുന്നതുവരെ അവധിയായിരിക്കും.

By admin