• Mon. Sep 23rd, 2024

24×7 Live News

Apdin News

കാന്തപുരം ബഹ്‌റൈനിൽ: ഐ.സി.എഫ് 45ാം വാർഷികം ഇന്ന്

Byadmin

Sep 23, 2024


മനാമ: ഐ.സി.എഫ് ബഹ്റൈൻ 45ാം വാർഷിക സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം ഏ പി. അബൂബക്കർ മുസ്ല്യാർ ബഹ്റൈനിലെത്തി. ഇന്നലെ കാലത്ത് ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിൽ ബഹ്റൈൻ കാപിറ്റൽ ഗവർണറേറ്റ് പ്രതിനിധികളുടെയും മറ്റ് സംഘടനാ നേതാക്കളുടെയും നേതൃത്വത്തിൽ കാതപുരത്തിന് ഉജ്വല വരവേൽപ്പ് നൽകി.

ഐ.സി.എഫ്. നാഷനൽ പ്രസിഡണ്ട് കെ.സി. സൈനുദ്ധീൻ സഖാഫി, ജനറൽ സിക്രട്ടറി അഡ്വ: എം.സി. അബ്ദുൽ കരീം, ശൈഖ് സമീർ ഫാഇസ്, രാജു കല്ലുംപുറം, ജമാൽ വിട്ടൽ, (കെ. സി.എഫ്), ബിനു കുന്നന്താനം, ബഷീർ അമ്പലായി, അഷ്റഫ് മായഞ്ചേരി, ഒ എം. അബൂബക്കർ ഫൈസി, മുസ്തഫ ഹാജി കണ്ണപുരം,അബ്ദുൽ ഹകീം സഖാഫി കിനാലൂർ, അഷ്റഫ് മങ്കര തുടങ്ങിയവർ നേതൃത്വം നൽകി.

ഇന്ന് വൈകീട്ട് ഏഴിന് സൽമാബാദ് ഗൾഫ് എയർ ക്ലബ്ബിൽ നടക്കുന്ന സമ്മേളന പരിപാടികളിൽ കാന്തപുരത്തോടൊപ്പം യു എ ഇ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലിയ്യുൽ ഹാശ്മി, ബഹ്‌റൈൻ സെക്കന്റ്‌ ഡെപ്യൂട്ടി സ്പീക്കർ അഹ്‌മദ്‌ അബ്ദുൽ വാഹിദ് ഖറാത്ത, ക്യാപിറ്റൽ ഗവർണറേറ്റ് ഡയറക്ടർ ഓഫ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ്പ്‌ യൂസുഫ് ഇബ്രാഹിം ലോറി, ബഹ്റൈൻ സുപ്രീം കോർട്ട് ജസ്റ്റിസ് ശൈഖ് ഹമദ് ബിൻ ഫാളിൽ അൽ ദുസരി, ശൈഖ് ഇബാഹീം റാഷിദ് മിരീഹി എന്നീ അറബി പ്രമുഖരും മറ്റ് മത സാമൂഹിക സാംസ്കാരിക രംഗത്തെ നേതാക്കളും സംബന്ധിക്കും. കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരുടെ ആത്മകഥ “വിശ്വാസപൂർവ്വം” ബഹ്റൈൻ എഡിഷൻ പ്രകാശന കർമ്മവും സമ്മേളനത്തിൽ നടക്കും.

The post കാന്തപുരം ബഹ്‌റൈനിൽ: ഐ.സി.എഫ് 45ാം വാർഷികം ഇന്ന് appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin