• Mon. Jul 21st, 2025

24×7 Live News

Apdin News

കാലം മായ്ക്കാത്ത ഓര്‍മ്മകളുമായി ഉമ്മന്‍ചാണ്ടി ജനഹൃദയങ്ങളില്‍ ജീവിക്കുന്നു; ഒ.ഐ.സി.സി

Byadmin

Jul 21, 2025


മനാമ: കാലം മായ്ക്കാത്ത ഓര്‍മ്മകളുമായി ഉമ്മന്‍ചാണ്ടി ജനഹൃദയങ്ങളില്‍ എക്കാലവും ജീവിക്കും എന്ന് ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തില്‍ ബഹ്റൈന്‍ കേരളീയ സമാജത്തില്‍ വച്ച് നടത്തിയ ഉമ്മന്‍ ചാണ്ടിയുടെ രണ്ടാമത് ചരമദിനത്തോട് അനുബന്ധിച്ചു നടത്തിയ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കള്‍ അഭിപ്രായപെട്ടു. ഒ.ഐ.സി.സി ദേശീയ കമ്മറ്റി വൈസ് പ്രസിഡന്റ് ഗിരീഷ് കാളിയത്ത് അധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനം ഒ.ഐ.സി.സി മിഡില്‍ ഈസ്റ്റ് ജനറല്‍ കണ്‍വീനര്‍ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു.

ബഹ്റൈന്‍ കേരളീയ സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ മുഖ്യപ്രഭാഷണം നടത്തി. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സോമന്‍ ബേബി, ബഹ്റൈന്‍ കേരളീയ സമാജം ആക്ടിങ് പ്രസിഡന്റ് ദിലീഷ് കുമാര്‍, മുന്‍ കെ.സി.എ പ്രസിഡന്റ് സേവി മാത്തുണ്ണി, ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മറ്റി അംഗം ബിനു കുന്നന്താനം, കെ.എം.സി.സി സെക്രട്ടറി ഫൈസല്‍ കണ്ടിത്താഴെ, ഒ.ഐ.സി.സി ജനറല്‍ സെക്രട്ടറി മനു മാത്യു, പാലക്കാട് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ തിയേറ്റര്‍ രക്ഷാധികാരി ജ്യോതി മേനോന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ ഇവി രാജീവന്‍, പ്രോഗ്രം കമ്മറ്റി കണ്‍വീനര്‍മാരായ നിസാര്‍ കുന്നംകുളം, രജിത് മൊട്ടപ്പാറ ഒ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജേക്കബ് തേക്ക്‌തോട്, വൈസ് പ്രസിഡന്റ്മാരായ അഡ്വ. ഷാജി സാമൂവല്‍, നിസാം തൊടിയൂര്‍, സിന്‍സണ്‍ പുലിക്കോട്ടില്‍, വനിതാ വിഭാഗം പ്രസിഡന്റ് മിനി മാത്യു, ഒ.ഐ.സി.സി നേതാക്കളായ റംഷാദ് അയിലക്കാട്, അലക്‌സ് മഠത്തില്‍, സല്‍മാനുല്‍ ഫാരിസ്, വില്യം ജോണ്‍, ബ്രയിറ്റ് രാജന്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

ഒ.ഐ.സി.സി നേതാക്കളായ സൈദ് എംഎസ്, ജീസണ്‍ ജോര്‍ജ്, പ്രദീപ് മേപ്പയൂര്‍, സുമേഷ് ആനേരി, സന്തോഷ് നായര്‍, പിടി ജോസഫ്, സിജു പുന്നവേലി, സുരേഷ് പുണ്ടൂര്‍, ചന്ദ്രന്‍ വളയം, നെല്‍സണ്‍ വര്‍ഗീസ്, ജോയ് ചുനക്കര, രഞ്ചന്‍ കേച്ചേരി, ബിജു മത്തായി, രഞ്ജിത്ത് പടിക്കല്‍, ബൈജു ചെന്നിത്തല, നാസര്‍ തൊടിയൂര്‍, ജോയ് എംഡി, ശ്രീജിത്ത് പനായി, നിജില്‍ രമേശ്, ഷാജി പൊഴിയൂര്‍, നൈസാീ കാഞ്ഞിരപ്പള്ളി, സബാ രഞ്ജിത്ത്, സെഫി നിസാര്‍, ശോഭ സജി, അനില്‍ കൊടുവള്ളി എന്നിവര്‍ നേതൃത്വം നല്‍കി.

 

By admin