മനാമ: ഗതാഗതം സുഗമമാക്കുന്നതിനും സുരക്ഷ വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് ബഹ്റൈനിലെ ഏറ്റവും തിരക്കേറിയ കിംഗ് ഫഹദ് കോസ്വേയില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നു. വര്‍ദ്ധിച്ചുവരുന്ന പരാതികളെ തുടര്‍ന്നാണ് അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചത്.
ഏരിയ കൗണ്‍സിലര്‍ മുഹമ്മദ് അല്‍ ദോസറിയാണ് നിര്‍ദ്ദിഷ്ട നവീകരണത്തിന് നേതൃത്വം നല്‍കുന്നത്. വേനല്‍ക്കാലത്താണ് കോസ്വേയില്‍ ഏറ്റവും കുറഞ്ഞ തിരക്ക് അനുഭവപ്പെടുകയെന്നും ഏറ്റവും കുറഞ്ഞ തടസ്സങ്ങളോടെ ജോലികള്‍ നടത്താന്‍ കഴിയുന്ന ഒരേയൊരു സാധ്യതയാണിതെന്നും അല്‍ ദോസറി പറഞ്ഞു.
The post കിംഗ് ഫഹദ് കോസ്വേയില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ തീരുമാനം appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.