• Fri. Sep 20th, 2024

24×7 Live News

Apdin News

കുവൈത്ത് ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് 19ന്; പ്രവാസികളുടെ പരാതികള്‍ നേരിട്ട് സ്വീകരിക്കും – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Sep 17, 2024


Posted By: Nri Malayalee
September 16, 2024

സ്വന്തം ലേഖകൻ: കുവൈത്ത് ഇന്ത്യന്‍ എംബസിയുടെ അടുത്ത ഓപണ്‍ ഹൗസ് 19ന് നടക്കും. വൈകുനേരം നാല് മണിക്ക് സിറ്റിയിലെ ഔട്ട്‌സോഴ്‌സിങ് കേന്ദ്രത്തിലാണ് നടക്കുക. വൈകിട്ട് നേരം മൂന്ന് മണിക്ക് റജിസ്‌ട്രേഷന്‍ ആരംഭിക്കും. സ്ഥാനപതി ഡോ:ആദര്‍ശ് സൈ്വക, കോണ്‍സുലര്‍ വിഭാഗം മേധാവികളും ഓപണ്‍ ഹൗസില്‍ ഇന്ത്യക്കാരുടെ പരാതികള്‍ നേരീട്ട് സ്വീകരിക്കും.

അതിനിടെ താ​മ​സ നി​യ​മ​ലം​ഘ​ന​ത്തെ​ത്തു​ട​ര്‍ന്ന് കു​വൈ​ത്തി​ല്‍ ആ​യി​ര​ത്തി​ലേ​റെ പ്ര​വാ​സി​ക​ള്‍ അ​റ​സ്റ്റി​ലാ​യി. ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്റ് ഓ​ഫ് റെ​സി​ഡ​ൻ​സി അ​ഫ​യേ​ഴ്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ് വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലു​ട​നീ​ളം ര​ണ്ടാ​ഴ്ച​ക്കി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​വി​ധ രാ​ജ്യ​ക്കാ​രാ​യ 1,461 പ്ര​വാ​സി​ക​ളെ പി​ടി​കൂ​ടി​യ​ത്.

ഇ​വ​രെ നാ​ടു​ക​ട​ത്ത​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള തു​ട​ർ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് റ​ഫ​ർ ചെ​യ്തു. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ​ഹ​ക​രി​ക്കാ​നും നി​യ​മ​ലം​ഘ​ക​രെ കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ എ​മ​ർ​ജ​ൻ​സി ന​മ്പ​റാ​യ 112ല്‍ ​അ​റി​യി​ക്ക​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ഭ്യ​ര്‍ഥി​ച്ചു.

By admin