• Sat. May 30th, 2026

24×7 Live News

Apdin News

കേരളം പുതുയുഗത്തിലേക്ക് യാത്ര തുടങ്ങി, VD – മോഡി ആക്ഷേപം സർക്കാർ വന്ന ശേഷമുള്ള രണ്ടാമത്തെ വലിയ തമാശ; മുഖ്യമന്ത്രി

Byadmin

May 30, 2026


5 ഇന്ദിരാ​ഗ്യാരന്റികൾ നടപ്പിലാക്കും, ജനങ്ങൾക്ക് നൽകിയ വാ​ഗ്ദാനങ്ങൾ പൂർണമായി പാലിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കേരളം പുതുയു​ഗത്തിലേക്ക് ചുവടുവെയ്ക്കുന്നു. കേരളത്തെ തുറമുഖ ന​ഗരമാക്കും. വെല്ലുവിളികളെ ജനാധിപത്യരീതിയിൽ നേരിടുമെന്നും വി ഡി സതീശൻ പറഞ്ഞു.

വെല്ലുവിളികളെ അതിജീവിച്ച് പുതുയുഗത്തിലേക്കായിരിക്കും യാത്ര. നയപ്രഖ്യാപനം UDF സർക്കാരിൻ്റെ നയങ്ങളുടെ പ്രതിഫലനം. ലക്ഷ്യം പുതിയ കേരളം. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പൂർണമായും നടപ്പിലാക്കും. 5 ഗ്യാരൻ്റികളും നടപ്പിലാക്കും. സർക്കാർ രൂപകരിക്കുന്ന എല്ലാ പദ്ധതികളിലും പരിസ്ഥിതി ഒരു ഘടകമാകും.

സുസ്ഥിര വികസനമായിരിക്കും സർക്കാർ ലക്ഷ്യമിടുന്നത്. AI ക്ക് പ്രത്യേക പരിഗണന നൽകും. ദക്ഷിണേന്ത്യയിലെ ഏവിയേഷൻ ഹബായി കേരളത്തെ മാറ്റും. വ്യവസായങ്ങൾക്ക് വേണ്ടി ലാൻഡ് ബാങ്ക് രൂപീകരിക്കും. കിഫ്ബിയെ കുറിച്ച് പഠിക്കാൻ കമ്മിറ്റിയെ വയ്ക്കും.

അതിനാൽ പല പദ്ധതികളുടെയും അജൻഡ ഇന്നത്തെ കിഫ്ബി ഡയറക്ടർ ബോർഡ് യോഗത്തിൽ മാറ്റിവച്ചു. ഞങ്ങൾ നടപ്പിലാക്കുന്നത് എൽഡിഎഫ് നയമല്ല. പറഞ്ഞത് യുഡിഎഫിന്റെ നയങ്ങൾ. നയരാഹിത്യം എന്നത് പിണറായി വിജയന്റെ തോന്നല്‍. അദ്ദേഹത്തിന്റെ നയമല്ല ഞങ്ങള്‍ നടപ്പാക്കുന്നത്.

ഇ ഡി റെയ്ഡിൽ സംസഥാന സർക്കാരിന് റോളില്ല. സംസ്ഥാന സർക്കാരിനെ അറിയിച്ചില്ല. എന്നിട്ടും ആള് കൂടുന്നത് കൊണ്ട് പൊലീസിനെ അയച്ചു. അതിൽ അഭ്യന്തര മന്ത്രിയെ അഭിനന്ദിക്കുന്നു. അവിടെ ഒഫൻസ് നടന്നു , അത് ഒരിക്കലും അനുവദിക്കില്ല.

രാഹുൽ ഗാന്ധിയെ ആണ് പ്രതിപക്ഷ നേതാവ് കുറ്റം പറഞ്ഞത്. രാഹുൽ ഗാന്ധി പരിശോധിക്കാൻ വന്നവരുടെ വാഹനം തകർത്തിട്ടില്ല. 55 മണിക്കൂറാണ് ഇ ഡിക്ക് മുന്നിൽ രാഹുൽ ഗാന്ധി ഇരുന്ന് കൊടുത്തത്. സംസ്ഥാന സർക്കാരിന് ഇതിൽ റോളില്ല. ക്രമസമാധാന ലംഘനം നടന്നു , അത് ആവർത്തിക്കാൻ പാടില്ല. വാഹനം തകർത്തത് ഗുരുതരമായ പ്രശ്നമാണ്. VD – മോഡി എന്ന ആക്ഷേപം സർക്കാർ വന്ന ശേഷമുള്ള രണ്ടാമത്തെ വലിയ തമാശയെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

By admin