• Sun. Jul 6th, 2025

24×7 Live News

Apdin News

കേരള സർവകലാശാല പ്രത്യേക സിൻഡിക്കേറ്റ് യോഗം നാളെ

Byadmin

Jul 6, 2025





കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത സാഹചര്യത്തിൽ പ്രത്യേക സിൻഡിക്കേറ്റ് യോഗം നാളെ ചേരും. സിൻഡിക്കേറ്റ് യോഗം വിളിച്ചു ചേർക്കണം എന്നാവശ്യപ്പെട്ട് ഇടതു സിൻഡിക്കേറ്റ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

കേരള സർവകലാശാല രജിസ്റ്റർ കേസ് അനിൽകുമാറിനെ സസ്പെൻഡ് ചെയ്തതിന് മുൻപ് ഭാരതാംബ ചിത്ര വിവാദം ചർച്ച ചെയ്യാൻ സിൻഡിക്കേറ്ററും ചേരണമെന്ന് ആവശ്യപ്പെട്ട് ഇടത് അംഗങ്ങൾ കത്ത് നൽകിയിരുന്നു. സസ്പെൻഷന് ശേഷം താത്ക്കാലിക വി സി സിസ തോമസിനു മുന്നിലും ഈ ആവശ്യം സിൻഡിക്കേറ്റ് അംഗങ്ങൾ മുന്നിൽ വെച്ചു. ഇന്ന് രാവിലെ സർവകലാശാല ആസ്ഥാനത്ത് വിവിധ വകുപ്പുകളിൽ പരിശോധനയ്ക്ക് എത്തിയപ്പോൾ താത്ക്കാലിക സിസ തോമസിനെ ഇടത് അംഗങ്ങൾ തടഞ്ഞു. പിന്നാലെയാണ് പ്രത്യേക സിൻഡിക്കേറ്റ് യോഗം വിളിച്ചു ചേർക്കാൻ വൈസ് ചാൻസിലർ തീരുമാനിച്ചത്.

നാളെ 11 മണിക്ക് സർവകലാശാല ആസ്ഥാനത്ത് സിൻഡിക്കേറ്റ് യോഗം ചേരും. വകുപ്പുകളിലെ ഫയലുകൾ പിടിച്ചെടുക്കാൻ ശ്രമിച്ചതിനാലാണ് വിസിയെ തടഞ്ഞതെന്ന് ഇടതു സിൻഡിക്കേറ്റ് അംഗങ്ങൾ പറഞ്ഞു.
കണ്ണൂർ സർവകലാശാലയിൽ ആർഎസ്എസ് വൽക്കരണം നടപ്പിലാക്കുന്നുവെന്ന് എസ്എഫ്ഐ ആരോപണത്തിനിടെ കണ്ണൂർ സർവകലാശാല വി സിയും ഗവർണറും കൂടിക്കാഴ്ച നടത്തി. തളിപ്പറമ്പിൽ ക്ഷേത്ര പരിപാടിയ്ക്കെത്തിയപ്പോൾ കണ്ണൂർ ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.



By admin