കൊല്ലം പ്രവാസി അസ്സോസ്സിയേഷന്‍റെ നേതൃത്വത്തില്‍ ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യദിനാഘോഷം കെപിഎ ഹാളില്‍ സംഘടിപ്പിച്ചു. രാവിലെ കെ.പി.എ ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തി. വൈകിട്ട് നടന്ന ആഘോഷ പരിപാടികള്‍ കെപിഎ പ്രസിഡന്റ് നിസാര്‍ കൊല്ലം ഉത്ഘാടനം ചെയ്തു. വര്‍ക്കിംഗ് പ്രസിഡന്റ് രാജ് കൃഷ്ണന്‍ അദ്ധ്യക്ഷനായ ചടങ്ങിനു സെക്രട്ടറി വി.എം പ്രമോദ് സ്വാഗതം ആശംസിച്ചു. മുന്‍ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദു, മുന്‍ ട്രഷറര്‍ മനോജ് ജമാല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് കെപിഎ ചില്‍ട്രന്‍സ് വിങ്ങിലെ കുട്ടികള്‍ അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങളും കുട്ടികളുടെ പ്രസംഗവും കെപിഎ സിംഫണി കലാകാരന്മാര്‍ അവതരിപ്പിച്ച ഗാന സന്ധ്യയും നടന്നു. സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി കേക്ക് മുറിച്ചു സന്തോഷം പങ്കുവെച്ച്, അസിസ്റ്റന്റ് ട്രഷറര്‍ സിദ്ധീക്ക്ഷാന്റെ നന്ദിയോടെ പരിപാടികള്‍ അവസാനിച്ചു. സിസി, ഡിസി, പ്രവാസിശ്രീ അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
The post കൊല്ലം പ്രവാസി അസോസിയേഷന്‍ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.