• Sat. Aug 1st, 2026

24×7 Live News

Apdin News

കോമൺവെൽത്ത് ജൂഡോയിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായി അസ്മിത, ഹർഷ് സിങ്ങിനും സ്വർണം

Byadmin

Aug 1, 2026


ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസ് ജൂഡോയിൽ ചരിത്രമെഴുതി ഇന്ത്യയുടെ അസ്മിത ഡേ. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ കാനഡയുടെ ഹെയ്ദി ക്വാച്ചിനെ തോൽപ്പിച്ച് അസ്മിത ഡേ. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ കാനഡയുടെ ഹെയ്ദി ക്വാച്ചിനെ തോൽപ്പിച്ച് അസ്മതി സ്വർണം നേടി. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്ര നേട്ടവും അവർ സ്വന്തമാക്കി.

ഇരുതാരങ്ങളും നിശ്ചിത സമയത്ത് 1-1ന് സമനില പാലിച്ചതോടെ ഗോൾഡൻ സ്‌കോർ പിരീഡിൽ എതിരാളിയെ വീഴ്ത്തിയാണ് 23-കാരി സ്വർണം കഴുത്തിലണിഞ്ഞത്. നേരത്തെ സ്‌കോട്ട്‌ലൻഡിന്റെ ഈവ എവിങ്, സമ്മർ ഷാ എന്നിവരെ തോൽപ്പിച്ചാണ് അസ്മിത ഫൈനലിലെത്തിയത്.

ഇതിന് പിന്നാലെ നടന്ന പുരുഷൻമാരുടെ 60 കിലോഗ്രാമിലും ഇന്ത്യ സ്വർണം നേടി. ഓസ്‌ട്രേലിയയുടെ ജോഷ്വാ കാറ്റ്‌സിനെ തോൽപ്പിച്ച് ഹർഷ് സിങ്ങാണ് സ്വർണം നേടിയത്.

By admin