
തിരുവനന്തപുരം: ബി.ജെ.പി കൗൺസിലർ ആർ. സുഗതനെ അയോഗ്യനാക്കാനുള്ള കോൺഗ്രസ് – സി.പി.എം സംയുക്ത നീക്കം ഇന്ന് തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലിൽ വീണ്ടും പരാജയപ്പെട്ടുവെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍. .
ജനവിധി അട്ടിമറിക്കാനും ജനാധിപത്യത്തെ തകർക്കാനുമുള്ള അവരുടെ ശ്രമങ്ങൾ ഒരിക്കൽ കൂടി പാളിയിരിക്കുന്നു; ഇനിയും അതുതന്നെ സംഭവിക്കും ജനവിധിയെ മാനിച്ച് ജനാധിപത്യത്തോടൊപ്പം ഉറച്ചുനിന്ന സ്വതന്ത്ര കൗൺസിലർമാരോട് ഞാൻ നന്ദി അറിയിക്കുന്നു.
അനാവശ്യ രാഷ്‌ട്രീയ നാടകങ്ങൾ കളിക്കാനല്ല, മറിച്ച് ജനങ്ങളെ സേവിക്കാനും, അവരുടെ ജീവിതനിലവാരം ഉയർത്തി ഒരു #VikasitaThiruvananthapuram യാഥാർത്ഥ്യമാക്കാനുമാണ് ജനങ്ങൾ ഞങ്ങൾക്ക് ഈ ചരിത്ര വിജയം നൽകിയത്.
ജനങ്ങളെ സേവിക്കുക, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് ബി.ജെ.പിയുടെ രാഷ്‌ട്രീയം. ഞങ്ങളുടെ ഒരേയൊരു ലക്ഷ്യവും അതുതന്നെയാണ്.-രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.