• Sat. Aug 1st, 2026

24×7 Live News

Apdin News

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

Byadmin

Aug 1, 2026


ന്യൂദല്‍ഹി: വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.വെള്ളിയാഴ്ച തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

വഴിതെറ്റിയ യുവാക്കളെ ശത്രുതയോടെ കാണരുത്. പകരം അവരെ തിരികെ നല്ല വഴിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടത്.

വഴിതെറ്റിപ്പോയ നമ്മുടെ കുട്ടികളാണ് ഇവര്‍. ശരിയായ ദിശ കാണിച്ചുകൊടുക്കുകയാണ് നാം ചെയ്യേണ്ടത്-വീഡിയോയില്‍ പ്രധാനമന്ത്രി പറഞ്ഞു. അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ലെന്നും നരേന്ദ്രമോദി പറഞ്ഞു.

 



By admin