ന്യൂദല്‍ഹി::ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടിട്ടുണ്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ (The NewsMinute) നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഏറ്റവുമൊടുവില്‍ ദക്ഷിണ കന്നട ജില്ലയിലെ ധർമസ്ഥലയിൽ എസ്ഐടി നടത്തിയ തെരച്ചിലിൽ കണ്ടെത്തിയ 3 അസ്ഥികൂടങ്ങളിൽ 2 എണ്ണം വയോധികരുടെയും ഒരെണ്ണം 27 വയസ്സുകാരന്റേതുമാണെന്ന് ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞിരിക്കുകയാണ്. ഇതോടെ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചുമൂടിയ സ്ഥലമാണ് ധര്‍മ്മസ്ഥ എന്ന് നിരവധി വീഡിയോകളിലുടെയും ലേഖനങ്ങളിലൂടെയും പ്രചരിപ്പിച്ച് ഭീതി പരത്തിയ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദ ന്യൂസ് മിനിറ്റ് (The NewsMinute)എന്ന ഓണ്‍ലൈന്‍ വാര്‍ത്താ-യൂട്യൂബ് ചാനലിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ബിജെപി നേതാക്കള്‍ക്കിടയില്‍ ശക്തമാവുന്നു.
ഇങ്ങിനെ നൂറുകണക്കിന് നുണ പറഞ്ഞ ദ ന്യൂസ് മിനിറ്റിന് പ്രവര്‍ത്തിക്കാന്‍ ഒരു നിമിഷം പോലും ധാര്‍മ്മിക അവകാശം ഇല്ലെന്നും ബിജെപി നേതാക്കള്‍പറയുന്നു. 800 വര്‍ഷത്തില്‍ അധികം പഴക്കമുള്ള ധര്‍മ്മസ്ഥല എന്ന ക്ഷേത്രത്തെയാണ് ദ ന്യൂസ് മിനിറ്റ് അപമാനിച്ചത്. ദിവസേന 30,000 മുതല്‍ 50,000 വരെയുള്ളവര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്ന ഒരു പുണ്യസ്ഥലം കൂടിയാണ്. ദിവസേന ലക്ഷക്കണക്കിന് പേര്‍ ഈ ക്ഷേത്രം സന്ദര്‍ശിക്കുന്നു. ആ പരിപാവനക്ഷേത്രത്തെ നശിപ്പിക്കാനാണ് ദി ന്യൂസ് മിനിറ്റ് അപകീര്‍ത്തികരമായ വാര്‍ത്തകളിലൂടെ ശ്രമിച്ചത്. ഈ ക്ഷേ്ത്രത്തിന്റെ ധര്‍മ്മാധികാരിയായ ഡോ. ഡി വീരേന്ദ്ര ഹെഗ്ഗഡ്ഡെയെയും കുടുംബത്തേയും വ്യക്തിപരമായി ധാര്‍മ്മികത ഇല്ലാത്തവരായി അവതരിപ്പിക്കാനും ഈ ചാനല്‍ ശ്രമിച്ചിരുന്നു.
ധർമ്മസ്ഥല ബംഗ്ലഗുഡ്ഡെയിൽ നടത്തിയ തിരച്ചിലിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഏഴ് അസ്ഥികൂടങ്ങളാണ് കണ്ടെത്തിയിരുന്നത്. ഇതിൽ മൂന്നെണ്ണമാണ് ഡിഎൻഎ പരിശോധനയിലൂടെ ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്‌എസ്‌എൽ) സ്ഥിരീകരിച്ചത്. അസ്ഥികൂടങ്ങൾക്കൊപ്പം കിട്ടിയ ഐഡി കാർഡുകൾ പിന്തുടർന്ന് എസ്ഐടി ബന്ധുക്കളെ കണ്ടെത്തുകയായിരുന്നു.
തീർഥാടനകേന്ദ്രമായ ധർമസ്ഥലയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നൂറിൽപ്പരം സ്ത്രീകളുടെ മൃതദേഹം താൻ കുഴിച്ചുമൂടിയിട്ടുണ്ടെന്നായിരുന്നു ശുചീകരണത്തൊഴിലാളിയായ ചിന്നയ്യയുടെ ആരോപണം. ഇയാൾ പറഞ്ഞ സ്ഥലങ്ങളിൽ മണ്ണുനീക്കി പരിശോധന നടത്തി. എന്നാൽ, വ്യാജ ആരോപണമാണ് ഉന്നയിച്ചതെന്ന് കണ്ടെത്തിയതോടെ ഇയാളെ പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു.