• Tue. Sep 15th, 2026

24×7 Live News

Apdin News

ഗായകൻ; നരേഷ് അയ്യർ വിവാഹിതനായി

Byadmin

Sep 15, 2026


പിന്നണി ഗായകൻ നരേഷ് അയ്യർ വിവാഹിതനായി. കണ്ണിനിമ നീളെ എന്ന ഗാനത്തിലൂടെ മലയാളികളുടെ മനം കവർന്ന ഗായകനാണ് നരേഷ്. മഹാരാഷ്ട്രയിലെ അയ്യപ്പ വിഷ്ണു ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം.

നരേഷിനും വധുവിനും ആശംസകൾ നേർന്ന് ക്ഷേത്രത്തിനെ ഔദ്യോഗിക പേജിൽ ചിത്രങ്ങൾ വന്നതോടെയാണ് ഗായകന്‍റെ വിവാഹ വിവരം ആരാധകരറിയുന്നത്. എന്നാൽ വിവാഹത്തിന്‍റെ മറ്റ് വിവരങ്ങളോ വധുവിന്‍റെ വിശദാംശങ്ങളോ പുറത്തു വന്നിട്ടില്ല.

നരേഷിന് 2006 ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമായ രംഗ് ദേ ബസന്തിയിലെ രൂബരൂ എന്നഗാനത്തിന് ഏറ്റവും നല്ല പിന്നണിഗായകനുള്ള ദേശിയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. പുതുമുഖ ഗായകനുള്ള ആർ.ഡി. ബർമ്മൻ ഫിലിംഫെയർ പുരസ്കാരവും നരേഷ് നേടിയിട്ടുണ്ട്.

അൻവർ സിനിമയിസെ കണ്ണിനിമ നീളെ എന്ന ഗാനത്തോടെയാണ് നരേഷ് മലയാളികളുടെ പ്രിയങ്കരനായത്. ഹാർട്ട് ബീറ്റ്സ് എന്ന സിനിമയ്ക്കുവേണ്ടിയാണ് നരേഷ് ആദ്യമായി മലയാളത്തിൽ പാടിയത്. പിന്നീട് ഗോപി സുന്ദർ, ദീപക് ദേവ്, ജൊനാഥാൻ തുടങ്ങിയവരുമായി ചേർന്നും പാട്ടുകൾ പാടി. ഉസ്താദ് ഹോട്ടൽ, ഹാപ്പി ദർബാർ എന്നീ ചിത്രങ്ങൾക്ക് വേണ്ടിയും നരേഷ് പാടിയിട്ടുണ്ട്.

By admin