• Wed. Jul 9th, 2025

24×7 Live News

Apdin News

ഗുജറാത്തിൽ പാലം തകർന്നുണ്ടായ അപകടത്തിൽ മരണം 9 ആയി; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

Byadmin

Jul 9, 2025





ഗാന്ധിനഗർ: ഗുജറാത്തിലെ വഡോദരയിൽ പാലം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 9 ആയി. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാവിലെ വഡോദരയിലെ പദ്ര മുജ്പൂരിനടുത്തുള്ള പാലമാണ് തകർന്നത്.

പാലത്തിലൂടെ യാത്രചെയ്യുകയായിരുന്ന 2 ട്രക്കുകളും ഒരു പിക്കപ്പ് വാനും ഒരു കാറും‌ മഹിസാഗർ നദിയിൽ വീഴുകയായിരുന്നു. ഉഗ്ര ശബ്ദം കേട്ടതിനു പിന്നാലെയാണ് പാലം തകർന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

30 വർഷത്തിലേറെ പഴക്കമുള്ള പാലമാണ് തകർന്നത്. അപകടത്തിനു പിന്നാലെ ഗുജറാത്ത് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. പ്രദേശത്തേക്കുള്ള പ്രവേശനം തടഞ്ഞിട്ടുണ്ട്.



By admin