• Tue. Jul 15th, 2025

24×7 Live News

Apdin News

ഗ്ലോബല്‍ തിക്കോടിയന്‍സ് ഫോറം സംഘടിപ്പിച്ച ചിത്രരചന മത്സരം ശ്രദ്ധേയമായി

Byadmin

Jul 15, 2025


 

മനാമ: ഗ്ലോബല്‍ തിക്കോടിയന്‍സ് ഫോറം ബ്രെയിന്‍ ക്രാഫ്റ്റ് ഇന്റര്‍നാഷണല്‍ അക്കാഡമിയില്‍ വെച്ച് സംഘടിപ്പിച്ച ചിത്ര രചന/കളറിംഗ് മത്സരം നിറഞ്ഞ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നാടക പ്രവര്‍ത്തകനും ചിത്രകാരനുമായ ഹരീഷ് മേനോന്‍ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ പ്രസിഡന്റ് രാധാകൃഷ്ണന്‍, സെക്രട്ടറി രഞ്ജി സത്യന്‍, അബ്ദുല്‍ മജീദ് തണല്‍, ബ്രെയിന്‍ ക്രാഫ്റ്റ് ചെയര്‍മാന്‍ ജോയ് മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

നൂറിലേറെ മത്സരാര്‍ഥികള്‍ പങ്കെടുത്ത പരിപാടിക്ക് ഗ്ലോബല്‍ തിക്കോടിയന്‍സ് ഫോറം പ്രതിനിധികളായ അഫ്‌സല്‍ കെപി, ഗോപി, ചന്ദ്രന്‍ സി, ജിതേഷ്, സാജിദ് എംസി, നദീറ മുനീര്‍, ഹസൂറ അഫ്‌സല്‍, ഷഫീക്, റജുല, ഷമീമ, പ്രജീഷ് തിക്കോടി, അഞ്ജു, രശ്മില്‍, ഹഫ്‌സ റഹ്‌മാന്‍, രൂപറാണി, ഇബ്രാഹിം, മുജീബ്, ഷംസു, ജാബിര്‍, ഗഫൂര്‍ കളത്തില്‍, ശ്രിജില, ബൈജു, ജസീര്‍ അഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.

വികാസ് സൂര്യ, നിഷിദ, പ്രജി വി എന്നിവരടങ്ങുന്ന ജഡ്ജിങ് പാനലിന്റെ മേല്‍നോട്ടത്തില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ കാറ്റഗറിയിലാണ് മത്സരം നടത്തിയത്. ആദ്യലക്ഷ്മി മേല്‍വീട്ടില്‍, ആര്‍ദ്ര രാജേഷ്, ഫ്‌ളാവിയ ലിജ എന്നിവര്‍ സബ് ജൂനിയര്‍ കാറ്റഗറിയിലും, ശ്രീഹരി സന്തോഷ്, അനയ്കൃഷ്ണ, ആദിഷ് രാകേഷ് എന്നിവര്‍ ജൂനിയര്‍ കാറ്റഗറിയിലും ആന്‍ഡ്രിയ ഷെര്‍വിന്‍ വിനിഷ്, അഞ്ജന രാജാറം, ദിയ ഷെറീന്‍ സീനിയര്‍ കാറ്റഗറിയിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റും, പരിപാടിയില്‍ പങ്കെടുത്ത എല്ലാ മത്സര്‍ഥികള്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റുകളും, സമ്മാനങ്ങളും വിതരണം ചെയ്തു. പരിപാടിയോടനുബന്ധിച്ച് ജിജി മുജീബ് നടത്തിയ പാരന്റൈന്‍ ക്ലാസ്സൂം ഏറെ ശ്രദ്ധേയമായി. ബിജു എന്‍ നന്ദി പറഞ്ഞു.

 

By admin