• Wed. Sep 25th, 2024

24×7 Live News

Apdin News

ചൂരൽമല- മുണ്ടക്കൈ ദുരിത ബാധിതർക്ക് കരുതലായ് റിയാദിലെ കുരുന്നുകൾ | Pravasi | Deshabhimani

Byadmin

Sep 25, 2024


റിയാദ് > ചൂരൽമല- മുണ്ടക്കൈ ദുരിത ബാധിതർക്ക് കൈത്താങ്ങായി റിയാദിലെ കുരുന്നുകൾ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേളി സമാഹരിക്കുന്ന ഒരു കോടി രൂപ ചലഞ്ചിന്റെ ഭാഗമായി കേളി ആക്ടിങ് സെക്രട്ടറി മധു ബാലുശ്ശേരി ഇന്ത്യൻ എംബസി സ്കൂൾ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി ആരാധ്യ മജീഷിൽ നിന്നും കമ്മൽ ഏറ്റുവാങ്ങി.

റിയാദ് ആസ്ഥാനമായ ഒരു സ്വകാര്യ കമ്പനിയിലെ സേഫ്റ്റി മേനേജരായി ജോലി ചെയ്യുന്ന കണ്ണൂർ പാനൂർ സ്വദേശി മജീഷിന്റെയും ടെക്നിക്കൽ  ട്രെയിനറായ  കൂത്തുപറമ്പ് സ്വദേശി രമ്യയുടേയും മകളാണ് ആരാധ്യ.

നിഹാരിക, നീരജ് എന്നിവരുടെ ഫണ്ട് കേളി കുടുംബവേദി പ്രവർത്തകർ ഏറ്റുവാങ്ങുന്നു

നിഹാരിക, നീരജ് എന്നിവരുടെ ഫണ്ട് കേളി കുടുംബവേദി പ്രവർത്തകർ ഏറ്റുവാങ്ങുന്നു

കേളി ജോയിന്റ് സെക്രട്ടറി സുനിൽ കുമാറിന്റെയും, കേളി കുടുംബവേദി അംഗം  ലക്ഷ്മി പ്രിയയുടെയും മക്കളായ നിഹാരികയുടെയും നീരജിന്റെയും  സമ്പാദ്യകുടുക്കകളും വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി. ഇരുവരും റിയാദിലെ അൽ യാസ്മിൻ സ്കൂൾ വിദ്യാർഥികളാണ്.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ



By admin