• Wed. Aug 26th, 2026

24×7 Live News

Apdin News

“ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും”; രാഷ്ട്രപതിയുടെ ഓണാശംസ

Byadmin

Aug 26, 2026


ഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണ്. ഇന്ത്യയിലും വിദേശത്തുമുള്ള കേരളീയർക്ക് ഓണാശംസകൾ നേരുന്നു. രാജ്യത്തിന്റെ പുരോ​ഗതിക്കായി സംഭാവന നൽകാൻ പൗരന്മാരെ ഓണം പ്രചോദിപ്പിക്കട്ടെന്നും രാഷ്ട്രപതി പറഞ്ഞു.

സമൃദ്ധിയുടെയും സന്തോഷത്തിന്റെയും വിളവെടുപ്പുത്സവമായ ഓണം പ്രകൃതിയോട് മാനവരാശി കാണിക്കേണ്ട നന്ദിയുടെയും കടപ്പാടിന്റെയും ഓർമപ്പെടുത്തലാണ്. പുതിയ വിളവെടുപ്പിന്റെ വരവറിയിക്കുന്ന ഈ വേള പ്രകൃതിയുടെ സമ്പന്നതയെ ആദരിക്കാനുള്ള ഉത്തമ അവസരമാണ്. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും സാഹോദര്യത്തിന്റെ മനോഹരമായ സന്ദേശവുമാണ് ഈ ഓരോ ആഘോഷത്തിലൂടെയും പ്രതിഫലിക്കുന്നത്. വിവിധ ഭാഷകളും സംസ്കാരങ്ങളും നിലനിൽക്കുന്ന ഇന്ത്യയിൽ വൈവിധ്യങ്ങൾക്കിടയിലെ ഐക്യം ദൃഢമാക്കാൻ ഇത്തരം പാരമ്പര്യ ഉത്സവങ്ങൾക്ക് വലിയ പങ്കുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.

വള്ളംകളിയും നാടോടി നൃത്തങ്ങളും സംഗീതവും കായിക മത്സരങ്ങളുമെല്ലാം ചേരുമ്പോൾ കേരളത്തിന്റെ തനതായ മൂല്യങ്ങളാണ് ലോകത്തിനു മുന്നിൽ തെളിയുന്നത്. ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും. ഓണത്തിന്റെ പവിത്രമായ ഈ സന്ദേശം ഏവർക്കും സമാധാനവും ഐശ്വര്യവും ആയുരാരോഗ്യവും പ്രദാനം ചെയ്യട്ടെയ എന്നും ദ്രൗപതി മുർമു ആശംസിച്ചു.

By admin