• Mon. Nov 16th, 2026

24×7 Live News

Apdin News

‘ഞാൻ പുറത്തുനിന്ന് വന്ന ഒരാൾ’; ബിലോങ്ങിങ് എന്ന പേരിന് പിന്നിലെ കാരണം വെളിപ്പെടുത്തി സോണിയ ഗാന്ധി

Byadmin

Nov 16, 2026


വിവാഹശേഷം ഇറ്റലിയിൽ നിന്ന് ഇന്ത്യയിലെത്തിയപ്പോൾ താൻ നേരിട്ടത് അംഗീകാരം നേടാനുള്ള വലിയ പോരാട്ടമായിരുന്നുവെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. തന്റെ ഓർമ്മക്കുറിപ്പിന് ‘Belonging: A Journey of Love’ എന്ന് പേരിട്ടതിന് പിന്നിലെ കാരണവും അവർ വെളിപ്പെടുത്തി. ന്യൂഡൽഹിയിൽ നടന്ന പുസ്തക പ്രകാശനച്ചടങ്ങിലായിരുന്നു സോണിയ ഗാന്ധിയുടെ പ്രതികരണം. അപരിചിതമായൊരു സമൂഹത്തിൽ പുറത്തുനിന്നുള്ള ഒരാളായി ജീവിക്കുമ്പോൾ താൻ നിരന്തരം നിരീക്ഷിക്കപ്പെടുന്നതായും മറ്റുള്ളവരിൽ നിന്ന് അംഗീകാരം നേടാൻ ഏറെ പരിശ്രമിക്കേണ്ടിവന്നതായും അവർ പറഞ്ഞു.

വിവാഹശേഷം ഭർത്താവിന്റെ വീട്ടിലേക്ക് എത്തുന്ന ഇന്ത്യൻ സ്ത്രീകൾക്കും സമാനമായ അനുഭവങ്ങളുണ്ടെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി. പുതിയ കുടുംബത്തിന്റെ ആചാരങ്ങളോടും ജീവിതരീതികളോടും പൊരുത്തപ്പെടാനും അവിടെ അംഗീകാരം നേടിയെടുക്കാനും സ്ത്രീകൾ ഏറെ പ്രയാസപ്പെടുന്നുണ്ട്. താൻ തികച്ചും വ്യത്യസ്തമായൊരു സംസ്കാരത്തിൽ നിന്ന് എത്തിയതിനാൽ തന്റെ അനുഭവം കുറച്ചുകൂടി കഠിനമായിരുന്നിരിക്കാമെന്നും സോണിയ ഗാന്ധി പറഞ്ഞു.

അംഗീകരിക്കപ്പെടാനും ഒരു സമൂഹത്തിന്റെ ഭാഗമായി മാറാനുമുള്ള തന്റെ ജീവിതയാത്രയാണ് ‘Belonging’ എന്ന പേരിലൂടെ അടയാളപ്പെടുത്തുന്നതെന്നും അവർ വ്യക്തമാക്കി.

By admin