• Wed. Jul 23rd, 2025

24×7 Live News

Apdin News

ഡൽഹിയിൽ മൂന്നാമതും ഭൂചലനം | PravasiExpress

Byadmin

Jul 22, 2025





ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും ഭൂചലനം. എൻസിആർ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 6 മണിയോടെ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഹരിയാനയിലെ ഫരീദാബാദാണ് പ്രഭവകേന്ദ്രം. ഭൂകമ്പത്തിൽ ഇതുവരെ കാര്യമായ നാശനഷ്ടങ്ങളോ മരണങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

അതേസമയം, ജൂലൈ മാസത്തിൽ തന്നെ ദേശീയ തലസ്ഥാന മേഖലയെ പിടിച്ചുകുലുക്കിയ മൂന്നാമത്തെ ഭൂകമ്പമാണിത്. നേരത്തെ, ജൂലൈ 10, 11 തീയതികളിൽ 4.4, 3.7 തീവ്രത രേഖപ്പെടുത്തിയ 2 വലിയ ഭൂകമ്പങ്ങൾ ജജ്ജാറിൽ ഉണ്ടായിരുന്നു. ഇത് ഡൽഹി, ഗുരുഗ്രാം, റോഹ്തക്, നോയിഡ, എൻസിആർ എന്നിവിടങ്ങളിലും അനുഭവപ്പെട്ടിരുന്നു.



By admin