
തിരുവനന്തപുരം : തപാൽ വകുപ്പ് രജിസ്ട്രേഡ് തപാൽ സംവിധാനം നിർത്തലാക്കുന്നു. ഇനി സാധാരണ തപാലും സ്പീഡ്പോസ്റ്റ് മാത്രമാണ് ഉണ്ടാവുക. രജിസ്ട്രേഡ് തപ്പാൽ സ്പീഡ് പോസ്റ്റിലായി ലയിപ്പിക്കുകയാണെന്ന് കേന്ദ്ര തപാൽ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ദുഷ്യന്ത് മൃദ്ഗൽ പറഞ്ഞു.
തപാൽ സേവനം കാര്യക്ഷമമാക്കാനും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താനും ഇതിലൂടെ സാധ്യമാകുമെന്ന് ഡെപ്യുട്ടി ഡയറക്ടർ പറഞ്ഞു. എല്ലാ വകുപ്പുകളും ഡയറക്ടറേറ്റുകളും നിലവിൽ അവരുടെ സംവിധാനം പുതിയ രീതിയിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിക്കണം. രജിസ്ട്രേഡ്പോസ്റ്റ് എന്ന് രേഖപ്പെടുത്തുന്നതിന് പകരം സ്പീഡ് പോസ്റ്റ് എന്ന് രേഖപ്പെടുത്തുകയാണ് ഇനി മുതൽ വേണ്ടത് എന്നും ഡെപ്യൂട്ടി ഡയറക്ടർ ജനറൽ നിർദ്ദേശിച്ചു.