• Mon. Sep 30th, 2024

24×7 Live News

Apdin News

തീപിടിത്തം തടയാൻ ഈ 4 അത്യാവശ്യ സുരക്ഷാ ഉപകര ണങ്ങൾ സൂക്ഷിക്കണമെന്ന് സൗദി സിവിൽ ഡിഫൻസ് – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Sep 30, 2024


Posted By: Nri Malayalee
September 29, 2024

സ്വന്തം ലേഖകൻ: വീട്ടിൽ തീപിടിത്തത്തെ തുടർന്നുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനായി 4 അത്യാവശ്യ സുരക്ഷാ ഉപകരണങ്ങൾ സൂക്ഷിക്കേണ്ടതാണെന്ന് സൗദി സിവിൽ ഡിഫൻസ് വിഭാഗം. മനുഷ്യന്റെ സുരക്ഷയ്ക്കും വീടടക്കമുള്ള സ്വത്ത് സംരക്ഷണത്തിനും ഇതിന് വലിയ ഒരു പങ്ക് വഹിക്കാനാവും.

തീപിടിത്തം മൂലമുള്ള വലിയ അപകടങ്ങളുടെ തോത് കുറയ്ക്കുന്നതിന് വീട്ടിൽ സുരക്ഷാ ഉപകരണങ്ങൾ ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മനുഷ്യ സുരക്ഷയുടെകാര്യത്തിലും സ്വത്ത് വകകൾ സംരക്ഷിക്കുന്നതിലും അവയുടെ പങ്കിനെപ്പറ്റിയും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് വ്യക്തമാക്കി.

തീപിടിത്തം കുറയ്ക്കാൻ സഹായിക്കുന്നതിനാൽ സ്മോക്ക് ഡിറ്റക്ടർ, ഫയർ ബ്ലാങ്കറ്റ്, അഗ്നിശമന ഉപകരണം, ഗ്യാസ് ലീക്ക് ഡിറ്റക്ടർ എന്നിവയാണ് അടിയന്തിരമായിട്ടുള്ള ഈ ഉപകരണങ്ങളിൽ ഉൾപ്പെടുന്നവയെന്ന് ഡയറക്ടറേറ്റ് വിശദീകരിച്ചു. മുൻകരുതലുകൾ എടുക്കേണ്ടതിന്റെയും സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നതിന്റെയും വിവിധ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും പ്രഖ്യാപിച്ച നിർദ്ദേശങ്ങൾ പാലിക്കേണ്ടതിന്റെയും പ്രാധാന്യം പ്രത്യേകം സൂചിപ്പിച്ചു.

(911) റിയാദ്, മക്ക അൽ മുഖറമ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911, കൂടാതെ രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലും ഇതര മേഖലകളിലേക്ക് 998 എന്ന ഫോൺ നമ്പരിൽ അടിയന്തര സാഹചര്യങ്ങളിൽ സഹായം അഭ്യർഥിക്കാൻ വിളിക്കാനാവും.

By admin