• Tue. Jul 8th, 2025

24×7 Live News

Apdin News

ദിയ കൃഷ്ണയുടെ പ്രസവ വിഡിയോ കണ്ടത് 42 ലക്ഷം പേർ!

Byadmin

Jul 8, 2025


നടൻ കൃഷ്ണകുമാറിന്‍റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ പ്രസവ വിഡിയോ കണ്ടത് 42 ലക്ഷം പേർ. യൂട്യൂബിൽ ട്രെൻഡിങ്ങാണ് ദിയയുടെ വിഡിയോ. ജൂലൈ 5നാണ് ദിയ ആൺകുഞ്ഞിന് ജന്മം നൽകിയത്. ഭർത്താവ് അശ്വിൻ ഗണേഷ്, അമ്മ സിന്ധു കൃഷ്ണ, സഹോദരങ്ങളായ അഹാന, ഇഷാനി, ഹൻസിക എന്നിവരും പ്രസവ സമയത്ത് ദിയക്കൊപ്പമുണ്ടായിരുന്നു.

നീയോം അശ്വിൻ കൃഷ്ണ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതരാണ് കൃഷ്ണകുമാറിന്‍റെ നാല് മക്കളും.

ഒരിക്കലും മറക്കാനാകാത്ത നിമിഷം എന്നാണ് പ്രസവത്തിനു ശേഷം ദിയകൃ‌ഷ്ണ പറഞ്ഞത്. ദിയയുടെ ഓസീസ് വേൾഡ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് പ്രസവ വിഡിയോ പുറത്തു വിട്ടത്. കുഞ്ഞിന്‍റെ മുഖം പുറത്തു വിട്ടിട്ടില്ല. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ദിയയുടെ വിവാഹം.

By admin