• Fri. Oct 23rd, 2026

24×7 Live News

Apdin News

നേഹ ബോറയുടെ ഹർജിയിൽ ചൊവ്വാഴ്ച്ചയ്ക്കകം വിധി പറയുമെന്ന് ഡൽഹി ഹൈക്കോടതി

Byadmin

Oct 23, 2026


ഡൽഹി പൊലീസിന്റെ സമാധാന ബോണ്ട് നോട്ടീസിനെ ചോദ്യം ചെയ്ത് ഐസ ദേശീയ അധ്യക്ഷ നേഹ ബോറ നൽകിയ ഹർജിയിൽ ഇന്ന് വിധി ഉണ്ടാകില്ല. ഹർജിയിൽ വാദം പൂർത്തിയായെങ്കിലും ചൊവ്വാഴ്ചയ്ക്കകം വിധി പറയുമെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. നേഹ ബോറ നൽകിയ ഹർജി നിലനിൽക്കില്ലെന്നാണ് ഡൽഹി പൊലീസ് കോടതിയിൽ വാദിച്ചത്. പ്രതിഷേധങ്ങൾ അക്രമാസക്തം ആയിട്ടില്ലെന്നും സമാധാന ബോണ്ടിൽ ഒപ്പിടണം എന്നത് നിയമവിരുദ്ധമാണെന്നും നേഹയുടെ അഭിഭാഷകൻ വാദിച്ചു.

അതിനിടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള തുടർ പ്രതിഷേധ പരിപാടികൾ ചർച്ച ചെയ്യാൻ നിശ്ചയിച്ചിരുന്ന ഇന്ത്യ മുന്നണിയുടെ ഓൺലൈൻ യോഗം മാറ്റിവച്ചു. ചില നേതാക്കൾ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് നീക്കം.

രാഹുൽ ഗാന്ധി മടങ്ങിയെത്തിയാൽ നേതാക്കളുമായി ഡൽഹിയിൽ നേരിട്ട് ചർച്ച നടത്തുന്നതും ആലോചനയിലുണ്ട്. ഒക്ടോബർ ഒന്നിലെ മഹാരാലിയായിരിക്കും പ്രധാന അജണ്ട. അതിനിടെ ജന്തർമന്തറിൽ അതിക്രമിച്ച് കയറി പ്രതിഷേധിച്ച കേസിൽ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക, അജിങ്ക്യ ഷിൻഡെ എന്നിവർക്ക് ഡൽഹി പൊലീസ് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. കൂടുതൽ സമയം വേണമെന്നാവശ്യപ്പെട്ട് നേതാക്കൾ എത്തിയില്ല. ഇതോടെ പുതിയ സമൻസ് നൽകാൻ ക്രൈം ബ്രാഞ്ച് ഒരുങ്ങുകയാണ്.

By admin