• Fri. Oct 23rd, 2026

24×7 Live News

Apdin News

സിക്സർ മഴയിൽ രോഹിത്തിനെ മറികടന്നു; പവർപ്ലേയിൽ റെക്കോർഡിട്ട് അഭിഷേക്

Byadmin

Oct 23, 2026


ന്യൂസിലാൻഡിനെതിരെയുള്ള ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് നാല് വിക്കറ്റുകളുടെ വിജയം. ഹാഗ്ലി ഓവലിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് ഉയർത്തിയ 225 റൺസ് വിജയലക്ഷ്യം 19.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.

ടി-20യിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ചെയ്‌സിങ് കൂടിയായിരുന്നു ഇത്. 2023ൽ ഓസ്‌ട്രേലിയക്കെതിരെ നടത്തിയ 209 റൺസിന്റെ ചെയ്‌സിങ് റെക്കോർഡാണ് ഇന്ത്യ തകർത്തത്.

മത്സരത്തിൽ മൂന്ന് സിക്സുകൾ നേടിയതോടെ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മ ഇന്റർനാഷണൽ ടി-20യിൽ പവർപ്ലേയിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരമായി മാറി. 99 സിക്സുകളാണ് താരം പവർപ്ലേയിൽ അടിച്ചുകൂട്ടിയത്. മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെയാണ് ഈ റെക്കോർഡിൽ അഭിഷേക് മറികടന്നത്. 12 പന്തിൽ 29 റൺസാണ് താരം നേടിയത്.

മലയാളി താരം സഞ്ജു സാംസൺ ആണ് ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത്. 33 പന്തുകളിൽ നിന്നും 8 ഫോറുകളും നാല് സിക്സുകളും അടക്കം 67 റൺസാണ് സഞ്ജു നേടിയത്.

ക്യാപ്റ്റൻ ശ്രേയസ് അയ്യർ 28 പന്തിൽ 42 റൺസും അവസാന ഓവറുകളിൽ തകർത്തടിച്ച നമൻ ധീർ 15 പന്തിൽ പുറത്താവാതെ 42 റൺസും നേടി ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.







By admin