• Fri. Oct 23rd, 2026

24×7 Live News

Apdin News

കർണാടക നിയമസഭ ആസ്ഥാനം വിധാൻ സൗധയിൽ ബോംബ് സ്ഫോടനം നടക്കുന്നതായി എ ഐ വീഡിയോ : ഹസ്രത് അലി അറസ്റ്റിൽ

Byadmin

Oct 23, 2026


ബെംഗളൂരു ; കർണാടക നിയമസഭയുടെ ആസ്ഥാനമായ വിധാൻ സൗധയിൽ ബോംബ് സ്ഫോടനം നടക്കുന്നതായി കാണിക്കുന്ന, എ ഐ വീഡിയോ പ്രചരിപ്പിച്ച 25 കാരൻ ഹസ്രത് അലി അറസ്റ്റിൽ. ഒക്ടോബർ 20 ചൊവ്വാഴ്ച ‘jnxkingh_g’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പ്രചരിപ്പിച്ചത് . വീഡിയോയിൽ, അലി തോക്ക് ചൂണ്ടുന്നതുപോലെ ആംഗ്യം കാണിക്കുകയും വിധാൻ സൗധയ്‌ക്ക് നേരെ വെടിയുതിർക്കുന്നതായി അഭിനയിക്കുകയും ചെയ്യുന്നുണ്ട്. തുടർന്ന്, കെട്ടിടത്തിൽ സ്ഫോടനം നടക്കുന്നതായി ചിത്രീകരിക്കുന്ന എഡിറ്റ് ചെയ്ത ദൃശ്യങ്ങളും ഇതിലുണ്ട്.

“വിധാൻസഭ ഉഡാ ദിയ ബം സേ” (ബോംബ് വെച്ച് വിധാൻ സൗധ തകർത്തു) എന്ന അടിക്കുറിപ്പോടെയാണ് ഈ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. സോഷ്യൽ മീഡിയ നിരീക്ഷണ വിഭാഗം ഡിജിറ്റൽ നിരീക്ഷണത്തിനിടെ ഈ വീഡിയോ കണ്ടെത്തുകയും, തുടർന്ന് എഫ്.ഐ.ആർ (FIR) രജിസ്റ്റർ ചെയ്യുകയും ചെയ്തു.ഇന്റർനെറ്റ് പ്രോട്ടോക്കോൾ (IP) ലോഗുകൾ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് അലിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. ഈ വീഡിയോ പൊതുജനങ്ങളിൽ ഭീതി പരത്തിയെന്നും, പൊതു സമാധാനത്തിന് എതിരായ കുറ്റകൃത്യമാണെന്നും പരാതിയിൽ പറയുന്നു.

വീഡിയോ നിർമിക്കുന്നതിലോ പ്രചരിപ്പിക്കുന്നതിലോ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും, ഇതിന് പിന്നിലെ ഉദ്ദേശ്യം എന്താണെന്നും കണ്ടെത്താൻ പോലീസ് അലിയെ ചോദ്യം ചെയ്തുവരികയാണ്. “വിധാന സൗധയിൽ ബോംബ് സ്ഫോടനം നടന്നതുപോലെ തോന്നിപ്പിക്കുന്ന തരത്തിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ചാണ് ഈ വീഡിയോ നിർമ്മിച്ചത്. എന്തിനാണ് ഇയാൾ ഈ വീഡിയോ നിർമ്മിച്ച് അപ്‌ലോഡ് ചെയ്തതെന്നും, ഇതിന്റെ നിർമ്മാണത്തിലോ പ്രചരണത്തിലോ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിച്ചുവരികയാണ്,” എന്ന് പോലീസ് പറഞ്ഞു.

 

By admin