മനാമ: പരമ്പരാഗത കൃഷിരീതികളെ പുനരുജ്ജീവിപ്പിക്കുന്നതിനും ബഹ്റൈന്‍ ജീവിതത്തില്‍ ഈന്തപ്പനകളുടെ സാംസ്‌കാരികവും സാമൂഹികവുമായ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതിനുമുള്ള ‘പാം ഹെറിറ്റേജ്’ മത്സരത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്‍ഡ് സ്‌പോര്‍ട്‌സ് ചെയര്‍മാന്‍ എച്ച്.എച്ച് ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നേതൃത്വത്തിലാണ് മത്സരങ്ങള്‍ നടക്കുക.
തക്രീബ് (ഈന്തപ്പനയുടെ കൊമ്പുകോതി ഒതുക്കല്‍), ഈന്തപ്പനയില്‍ നിന്ന് ഇളം തണ്ടുകളെ ശരിയായ രീതിയിലും ശാസ്ത്രീയമായും വേര്‍തിരിക്കല്‍, മികച്ച ഈന്തപ്പന ഫാം (ഈ വിഭാഗത്തിലേക്ക് യോഗ്യത നേടുന്നതിന് കുറഞ്ഞത് 50 ഈന്തപ്പനകള്‍ ആവശ്യമാണ്) എന്നീ മൂന്ന് പ്രധാന വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക.
ബഹ്റൈനിലെ എല്ലാ കര്‍ഷകര്‍ക്കും ഫാം ഉടമകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. താല്‍പ്പര്യമുള്ളവര്‍ക്ക് ഔദ്യോഗിക വെബ്സൈറ്റിലെ ഓണ്‍ലൈന്‍ ഫോം പൂരിപ്പിച്ച് നല്‍കി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി https://almawrooth.org/registration-palm/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
The post പാം ഹെറിറ്റേജ് മത്സരം; രജിസ്‌ട്രേഷന്‍ ആരംഭിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.