• Mon. Jul 6th, 2026

24×7 Live News

Apdin News

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വധഭീഷണി; ഓസ്ട്രേലിയയിൽ വന്നാൽ വധിക്കുമെന്ന് സന്ദേശം

Byadmin

Jul 5, 2026


മെൽബൺ: ഓസ്ട്രേലിയൻ സന്ദർശനത്തിനു തൊട്ടുമുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വധഭീഷണി. ജൂലൈ എട്ടിനാണ് മോദി ഓസ്ട്രേലിയ സന്ദർശിക്കുന്നത്. ഓസ്ട്രേലിയയിൽ വന്നാൽ മരണമായിരിക്കും ഫലം എന്നാണ് ഭീഷണി സന്ദേശം.

ശനിയാഴ്ച ഓൺലൈനായാണ് വധഭീഷണി എത്തിയത്. മെൽബണിൽ ഇന്ത്യൻ വംശജർ സംഘടിപ്പിക്കുന്ന മെൽബൺ മീറ്റ് മോദി എന്ന പരിപാടിയുമായി ബന്ധപ്പെട്ട ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ കമന്‍റായാണ് വധഭീഷണി വന്നത്. സംഭവത്തിൽ ഓസ്ട്രേലിയൻ ഫെഡറൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഭീഷണി സന്ദേശം വന്ന ഐപി അഡ്രസ് പൊലീസ് കണ്ടെത്തി. പ്രധാനമന്ത്രി മോദിയുടെ സന്ദർശനം നടക്കാൻ പോവുന്നതിന്‍റെ തൊട്ടുമുൻപ് വന്ന ഭീഷണി സന്ദേശത്തെ അതീവ ഗൗരവത്തോടെയാണ് ഓസ്ട്രേലിയൻ പൊലീസ് കാണുന്നത്. വധഭീഷണിയുടെ പശ്ചാത്തലത്തിൽ മെൽബണിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി.

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സുപ്രധാന വിഷയങ്ങൾ പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ചർച്ചയാവും. കൂടാതെ മെൽബണിലെ ഇന്ത്യൻ വംശജരുമായി മോദി കൂടിക്കാഴ്ചയും നടത്തും.

By admin