• Fri. Jul 11th, 2025

24×7 Live News

Apdin News

പ്രധാനമന്ത്രി ബ്രസീലിൽ; ഹൃദ്യമായ വരവേല്പ് നൽകി ഇന്ത്യൻ സമൂഹം

Byadmin

Jul 10, 2025





പഞ്ച രാഷ്‌ട്ര സന്ദർശനങ്ങളുടെ ഭാഗമായി ബ്രസീലിയയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗംഭീര സ്വീകരണം. ബ്രസീലിയൻ പ്രതിരോധ മന്ത്രി ജോസ് മുസിയോ മൊണ്ടെയ്‌റോ ഫിൽഹോ അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡൻറ് ലുല ദ സിൽവയുമായി ഇന്ന് ചർച്ച നടത്തും.തനിക്ക് ലഭിച്ച ഊർജസ്വലമായ സ്വീകരണത്തിൽ പ്രധാനമന്ത്രി എക്‌സിൽ പങ്കുവച്ച പോസ്റ്റിലൂടെ നന്ദി അറിയിച്ചു.

ബ്രിക്സ് ഉച്ചകോടിക്കു ശേഷം റിയോ ദ ജനേറയിൽ നിന്ന് ബ്രസീലിയയിൽ എത്തിയ പ്രധാനമന്ത്രിക്ക് ഇന്ത്യൻ സമൂഹം ഹൃദ്യമായ വരവേല്പ് നൽകി. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ സ്റ്റേറ്റ് വിസിറ്റ് തലത്തിലേക്ക് ബ്രസീൽ ഉയർത്തിയിരുന്നു. അഞ്ച് പതിറ്റാണ്ടിന് ശേഷമാണ് ഒരിന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ഈ അംഗീകാരം നൽകുന്നത്.

ബ്രസീൽ സന്ദർശനത്തിനു ശേഷം ഇന്ത്യൻ സമയം നാളെ പുലർച്ചെ ഒരു മണിക്ക് പ്രധാനമന്ത്രി നമീബിയയിലേക്ക് തിരിക്കും. ഇന്നലെ ബ്രിക്സ് ഉച്ചകോടിയിൽ ഒരു ലോകം ഒരു ആരോഗ്യം എന്ന നിർദ്ദേശം പ്രധാനമന്ത്രി മുന്നോട്ടു വച്ചിരുന്നു. ആരോഗ്യസംരക്ഷണത്തിനും രോഗ പ്രതിരോധത്തിനും പരസ്പര സഹകരണം കൂട്ടണമെന്നും അറിവുകൾ കൈമാറണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.



By admin