• Fri. May 15th, 2026

24×7 Live News

Apdin News

ബം​ഗാളിൽ സ്കൂൾ അസംബ്ലിയിൽ ഇനി ‘വന്ദേമാതരം’ നിർബന്ധം; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്

Byadmin

May 15, 2026


കൊൽക്കത്ത: പശ്ചിമബംഗാളിൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ സ്‌കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ ആലപിക്കുന്നത് നിർബന്ധമാക്കാൻ ഉത്തരവ്. സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് സ്കൂ‌ളുകളിലും രാവിലെ നടക്കുന്ന അസംബ്ലിയിൽ വന്ദേമാതരം ആലപിക്കാൻ നിർദേശം നൽകിയതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

എല്ലാ വിദ്യാർത്ഥികളും ദേശീയ ഗാനാലാപനത്തിൽ പങ്കെടുക്കണമെന്നും നിർദേശം കർശനമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ സ്ഥാപന മേധാവികൾക്ക് നിർദേശം നൽകിയതായും ഉത്തരവിൽ പറയുന്നുണ്ട്. കൂടാതെ സ്‌കൂളുകളിൽ വന്ദേമാതരം ആലപിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിനായി വീഡിയോ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കാനും സ്കൂൾ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. നേരത്തേ, ദേശീയഗാനമായ ‘ജനഗണമന’ മാത്രമാണ് സ്‌കൂളുകളിൽ ആലപിച്ചിരുന്നത്.

By admin