• Tue. Jul 22nd, 2025

24×7 Live News

Apdin News

ബംഗ്ലാദേശിൽ സ്‌കൂളിലേക്ക് യുദ്ധവിമാനം തകർന്നുവീണു | PravasiExpress

Byadmin

Jul 22, 2025





ധാക്ക: ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണു. ധാക്കയിലെ വടക്കൻ ഉത്തരപ്രദേശത്തുള്ള മൈൽസ്റ്റോൺ സ്‌കൂൾ ക്യാമ്പസിലേക്കാണ് വിമാനം തകർന്നുവീണത്. അപകടത്തിൽ ഒരാൾ മരിച്ചെന്ന് ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ചൈനീസ് നിർമ്മിത എഫ് -7 യുദ്ധവിമാനമാണ് തകർന്നുവീണത്.മൈൽ സ്റ്റോൺ കോളേജിന് സമീപമാണ് അപകടം നടന്നത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

തകർന്ന എഫ്-7 ബിജിഐ വിമാനം വ്യോമസേനയുടേതാണെന്ന് ബംഗ്ലാദേശ് ആർമിയുടെ പബ്ലിക് റിലേഷൻസ് ഓഫീസ് പ്രസ്താവനയിൽ സ്ഥിരീകരിച്ചു. ഒരാൾ മരിച്ചതായും നാല് പേർക്ക് പരിക്കേറ്റതായും ഫയർ ഓഫീസർ ലിമ ഖാൻ പറഞ്ഞു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

അപകടം നടക്കുമ്പോൾ മൈൽസ്റ്റോൺ സ്‌കൂളിലും കോളേജിലും കുട്ടികൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. സൈന്യവും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിവരികയാണ്.



By admin