മനാമ: 2026 ഏപ്രില്‍ 1 മുതല്‍ 5 വരെ എക്സിബിഷന്‍ വേള്‍ഡ് ബഹ്‌റൈനില്‍ നടക്കുന്ന ‘ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ ഗാര്‍ഡന്‍ ഷോ 2026’ ലേക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചതായി സംഘാടകര്‍ അറിയിച്ചു. രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലാണ് എക്‌സിബിഷന്‍ നടക്കുന്നത്.
നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ അഗ്രികള്‍ച്ചറല്‍ ഡെവലപ്‌മെന്റ് (നിയാദ്) സംഘടിപ്പിക്കുന്ന ഈ പരിപാടി കാര്‍ഷിക, പരിസ്ഥിതി മേഖലകളിലെ പ്രമുഖ പ്രാദേശിക, അന്തര്‍ദേശീയ കമ്പനികള്‍, സ്ഥാപനങ്ങള്‍, നിക്ഷേപകര്‍, വിദഗ്ധര്‍, പങ്കാളികള്‍ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു ആഗോള വേദിയാണ്. ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങള്‍, സാങ്കേതികവിദ്യകള്‍, സുസ്ഥിര പരിഹാരങ്ങള്‍ എന്നിവ എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിക്കും.
എക്‌സിബിഷനില്‍ ബഹ്‌റൈനില്‍ നിന്നും വിദേശത്തു നിന്നുമുള്ള കമ്പനികള്‍ക്കും സംഘടനകള്‍ക്കും പങ്കെടുക്കാം. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി www.bigs.com.bh എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
The post ‘ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ ഗാര്‍ഡന്‍ ഷോ 2026’: രജിസ്ട്രേഷന്‍ ആരംഭിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.