മനാമ: ലോകത്തിലെ ഏറ്റവും വലിയ ഖുര്‍ആന്‍ കൈ എഴുത്ത് പ്രതി തയ്യാറാക്കി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ സ്ഥാനം നേടിയ കലിഗ്രാഫി കലാകാരന്‍ മുഹമ്മദ് ജസീം ഫൈസിയെ ബഹ്‌റൈന്‍ മലപ്പുറം ഡിസ്റ്റിക് ഫോറം ഭാരവാഹികള്‍ ആദരിച്ചു. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി ചെറുമുക്ക് സ്വദേശിയാണ് മുഹമ്മദ് ജസീം ഫൈസി.
ബഹ്‌റൈന്‍ മലപ്പുറം ഡിസ്റ്റിക് ഫോറം പ്രസിഡന്റ് സലാം മമ്പാട്ട്മൂല, ജനറല്‍ സെക്രട്ടറി ഷമീര്‍ പൊട്ടച്ചോല, മീഡിയ കണ്‍വീനര്‍ ഫസലുല്‍ ഹഖ്, ഓര്‍ഗനൈസിങ് സെക്രട്ടറി അബ്ദുല്‍ മന്‍ഷീര്‍, സെക്രട്ടറി കാസിം പാടത്തകായില്‍, വൈസ് പ്രസിഡന്റ് സകരിയ്യ പൊന്നാനി, ഭാരവാഹികളായ റസാക്ക് പൊന്നാനി, മൗസല്‍ മൂപ്പന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കാലിഗ്രാഫി പരിശീലനം നേടാന്‍ താല്‍പര്യമുള്ള ബഹ്‌റൈനിലെ പ്രവാസികള്‍ക്കായി മുഹമ്മദ് ജസിം ഫൈസിയുടെ കീഴില്‍ പഠന ക്ലാസുകള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
The post ബഹ്‌റൈന്‍ മലപ്പുറം ഡിസ്ട്രിക്ട് ഫോറം മുഹമ്മദ് ജസിം ഫൈസിയെ ആദരിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.