• Sat. Jul 5th, 2025

24×7 Live News

Apdin News

ബിന്ദുവിൻ്റെ മരണം തലക്കേറ്റ ഗുരുതര പരുക്കും ആന്തരിക രക്തസ്രാവവും മൂലമെന്ന് റിപോർട്ട്

Byadmin

Jul 4, 2025





കോട്ടയം: തലക്കേറ്റ ഗുരുതര പരുക്കും ആന്തരിക രക്തസ്രാവവും കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തിൽപ്പെട്ട ബിന്ദുവിന്റെ മരണ കാരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് . വാരിയെല്ലുകള്‍ പൂര്‍ണമായും ഒടിഞ്ഞെന്നും ആന്തരിക അവയങ്ങള്‍ക്ക് ഗുരുതര ക്ഷതമേറ്റെന്നും റിപോര്‍ട്ടിൽ പറയുന്നു.

കെട്ടിടം വീണപ്പോള്‍ തന്നെ അപകടത്തില്‍പ്പെട്ട് മരണം സംഭവിച്ചിരിക്കാമെന്ന നിഗമനമാണ് ഫോറന്‍സിക് റിപോര്‍ട്ടിലുള്ളത്.

മരിച്ച ബിന്ദുവിൻ്റെ മൃതദേഹം തലയോലപറമ്പിലെ വീട്ടിൽ സംസ്കരിച്ചു, മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം രാവിലെ ഏഴുമണിയോടെയാണ് വീട്ടിലേക്ക് എത്തിച്ചത്. തുടര്‍ന്നുള്ള പൊതുദര്‍ശനത്തിന് നിരവധിയാളുകള്‍ വീട്ടിലെത്തിയിരുന്നു.



By admin