• Tue. Jul 1st, 2025

24×7 Live News

Apdin News

മണിപ്പൂരില്‍ വെടിവെപ്പ്; കാറില്‍ സഞ്ചരിച്ച നാല് പേര്‍ കൊല്ലപ്പെട്ടു

Byadmin

Jul 1, 2025





ഇംഫാല്‍: മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയില്‍ അജ്ഞാതസംഘം നടത്തിയ വെടിവെപ്പ് നാല് പേര്‍ കൊല്ലപ്പെട്ടു. 60 വയസ്സുള്ള ഒരു സ്ത്രീ ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. അജ്ഞാതരായ തോക്കുധാരികള്‍ കാറില്‍ സഞ്ചരിച്ചിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപോര്‍ട്ട് ചെയ്തു.

ഉച്ചക്ക് രണ്ടോടെ മോങ്ജാങ് ഗ്രാമത്തിന് സമീപമാണ് സംഭവം. പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ നിന്നാണ് വെടിയുതിര്‍ത്തതെന്നാണ് പ്രാഥമിക റിപോര്‍ട്ടുകള്‍. സംഭവസ്ഥലത്ത് നിന്ന് 12ലധികം ഒഴിഞ്ഞ ഷെല്ലുകള്‍ കണ്ടെടുത്തതായി പി ടി ഐ റിപോര്‍ട്ട് ചെയ്തു. കുകി- മെയ്തെയ് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണോ എന്നതില്‍ സ്ഥിരീകരണം വന്നിട്ടില്ല. കുകി ഭൂരിപക്ഷ മേഖലയാണ് ചുരാചന്ദ്പൂര്‍. പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. സ്ഥലത്ത് സുരക്ഷ ശക്തമാക്കി. മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് രാജിവച്ചതിന് പിന്നാലെ കഴിഞ്ഞ ഫെബ്രുവരി മുതല്‍ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണമാണ്.



By admin