• Mon. Jul 28th, 2025

24×7 Live News

Apdin News

മുഹറഖ് നൈറ്റ്സിന്റെ നാലാമത് പതിപ്പ് ഡിസംബറില്‍

Byadmin

Jul 28, 2025


മനാമ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സാംസ്‌കാരിക ഉത്സവമായ മുഹറഖ് നൈറ്റ്സിന്റെ നാലാമത് പതിപ്പ് ഡിസംബറില്‍. ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് ആന്റിക്വിറ്റീസി(ബാക്ക)ലാണ് പരിപാടി നടക്കുക.

റീട്ടെയില്‍, ഭക്ഷ്യ പാനീയ വില്‍പ്പനക്കാര്‍, വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍മാര്‍, സംഗീതജ്ഞര്‍, വോളണ്ടിയര്‍മാര്‍ എന്നിവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ടാണ് പുതിയ പതിപ്പിന്റെ പ്രഖ്യാപനം നടത്തിയത്.

രാജ്യത്തിന്റെ ദേശീയ ദിനാഘോഷങ്ങളോട് അനുബന്ധിച്ച് നടക്കുന്ന ഈ പരിപാടി, മുഹറഖിന്റെ ഹൃദയഭാഗത്തുള്ള 3.5 കിലോമീറ്റര്‍ നീളമുള്ള പേളിംഗ് പാതയെ ബഹ്റൈന്‍ സമ്പന്നമായ പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും ദൃശ്യാഘോഷമാക്കി മാറ്റും.

 

The post മുഹറഖ് നൈറ്റ്സിന്റെ നാലാമത് പതിപ്പ് ഡിസംബറില്‍ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin