• Mon. Jul 6th, 2026

24×7 Live News

Apdin News

യാസ് ഐലൻഡിലെ 3 പ്രധാന കേന്ദ്രങ്ങളിൽ ഇനി ടിക്കറ്റില്ലാ പാർക്കിങ്; നമ്പർ പ്ലേറ്റ് വഴി ‘സാലിക്കിൽ’നിന്ന് പണമീടാക്കും

Byadmin

Jul 6, 2026


യാസ് ഐലൻഡിലെ 3 പ്രധാന കേന്ദ്രങ്ങളിൽ ഇനി ടിക്കറ്റില്ലാ പാർക്കിങ് ; നമ്പർ പ്ലേറ്റ് വഴി ‘സാലിക്കിൽ’നിന്ന് പണമീടാക്കും.

പ്രമുഖ പാർക്കിങ് ഓപ്പറേറ്ററായ ‘പാർക്കോണിക്’ (Parkonic) യുമായി സഹകരിച്ച് യാസ് ഐലൻഡിലെ വെസ്റ്റ് യാസ് പ്ലാസ, യാസ് ബേ, യാസ് മറീന എന്നീ മൂന്ന് പ്രധാന കേന്ദ്രങ്ങളിലാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. ക്യാമറകൾ വഴി വാഹനത്തിന്റെ നമ്പർ പ്ലേറ്റ് തിരിച്ചറിഞ്ഞ് സാലിക് (Salik) അക്കൗണ്ടിൽ നിന്നോ, പാർക്കോണിക് ആപ്പ് വഴിയോ, ക്യു.ആർ കോഡ് (QR Code) സ്‌കാൻ ചെയ്തോ പാർക്കിങ് ഫീസ് അടയ്ക്കാവുന്നതാണ്.

1. വെസ്റ്റ് യാസ് പ്ലാസ (West Yas Plaza)  : ദിവസവും ആദ്യത്തെ 1 മണിക്കൂർ സൗജന്യമായിരിക്കും. (ഒരു തവണ സൌജന്യ പാർക്കിങ് ഉപയോഗിച്ച് പുറത്തിറങ്ങി വീണ്ടും പ്രവേശിച്ചാൽ അത് പുതിയ എൻട്രിയായി കണക്കാക്കും, വീണ്ടും സൌജന്യ പാർക്കിങ് ലഭിക്കില്ല).

സാധാരണ നിരക്ക്  :  മണിക്കൂറിന് 10 ദിർഹം വീതം.

രാത്രികാല പാർക്കിങ് (Overnight) :  പുലർച്ചെ 1:00 മണി മുതൽ രാവിലെ 6:00 മണി വരെ മണിക്കൂറിന് 20 ദിർഹം.

24 മണിക്കൂറിന് മുകളിൽ :  മണിക്കൂറിന് 20 ദിർഹം.

ശ്രദ്ധിക്കുക: ഇവിടെ പാർക്കിങ് മെഷീനുകളോ ക്യാഷ് പെയ്‌മെന്റോ ലഭ്യമായിരിക്കില്ല. പൊതുഅവധി ദിവസങ്ങളിലും പാർക്കിങ് ഫീസ് ബാധകമാണ്.

2. യാസ് ബേ (Yas Bay – P1 & P2 Underground) : ആദ്യ മണിക്കൂർ മുതൽ തന്നെ പെയ്ഡ് പാർക്കിങ് ആയിരിക്കും.

സൗജന്യ പാർക്കിങ് ഇളവുകൾ : സന്ദർശകർക്ക് രസീതുകൾ/ടിക്കറ്റുകൾ വാലിഡേറ്റ് (Validation) ചെയ്യുന്നതിലൂടെ 3 മണിക്കൂർ വരെ സൗജന്യ പാർക്കിങ് ലഭിക്കും. വെയർഹൗസ് ജിം (Warehouse gym), യാസ് ബേ ബീച്ച് എന്നിവിടങ്ങളിലെ അതിഥികൾക്ക് പ്രവൃത്തിസമയങ്ങളിൽ 6 മണിക്കൂർ വരെ സൗജന്യ പാർക്കിങ് ലഭിക്കും.

സാധാരണ നിരക്ക് : ആദ്യ മണിക്കൂറിന് 20 ദിർഹം. തുടർന്നുള്ള ഓരോ മണിക്കൂറിനും 10 ദിർഹം വീതം.

രാത്രികാല പാർക്കിങ് (1am to 6am) : മണിക്കൂറിന് 20 ദിർഹം. 24 മണിക്കൂർ കഴിഞ്ഞാൽ മണിക്കൂറിന് 20 ദിർഹം വീതം.

3. യാസ് മറീന (Yas Marina) : ആദ്യ മണിക്കൂർ മുതൽ പെയ്ഡ് പാർക്കിങ് ബാധകമാണ്.

സൗജന്യ പാർക്കിങ് ഇളവുകൾ : സാധാരണ സന്ദർശകർക്ക് വാലിഡേഷനിലൂടെ 3 മണിക്കൂർ സൗജന്യ പാർക്കിങ്ങും, ജിം അംഗങ്ങൾക്ക് 6 മണിക്കൂർ സൗജന്യ പാർക്കിങ്ങും ലഭിക്കും.

നിരക്കുകൾ : ആദ്യ മണിക്കൂറിന് 20 ദിർഹം, തുടർന്നുള്ള മണിക്കൂറുകൾക്ക് 10 ദിർഹം വീതം. രാത്രികാല പാർക്കിങ്ങിനും 24 മണിക്കൂർ കഴിഞ്ഞാലുള്ള പാർക്കിങ്ങിനും മണിക്കൂറിന് 20 ദിർഹം വീതം ഈടാക്കും.

പ്രത്യേക അറിയിപ്പ് : സാലിക് അക്കൗണ്ട് ഇല്ലാത്തവരോ അല്ലെങ്കിൽ സാലിക്കിൽ ആവശ്യത്തിന് ബാലൻസ് ഇല്ലാത്തവരോ ആയ വാഹന ഉടമകൾ പുറത്തേക്ക് കടക്കുന്നതിന് മുൻപ് ക്യു.ആർ കോഡ് വഴിയോ ആപ്പ് വഴിയോ പണമടയ്ക്കണം. പാർക്കിങ് ഫീസ് അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ വൻ തുക പിഴ ഈടാക്കാനും, വാഹനങ്ങൾ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യാനും നിയമനടപടികൾ സ്വീകരിക്കാനും സാധ്യതയുണ്ട്.

By admin