• Sat. Sep 21st, 2024

24×7 Live News

Apdin News

യുഎഇയിൽ സ്വകാര്യമേഖലയിൽ സ്വദേശി ജീവനക്കാർ ഒരുലക്ഷം കടന്നു; നാഫിസ് ഫലം കാണുന്നു – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Sep 21, 2024


Posted By: Nri Malayalee
September 20, 2024

സ്വന്തം ലേഖകൻ: യുഎഇയിൽ സ്വകാര്യമേഖലാ സ്ഥാപനങ്ങളിലെ സ്വദേശി ജീവനക്കാരുടെ എണ്ണം 1.14 ലക്ഷമായി ഉയർന്നു. സ്വദേശിവൽക്കരണ പദ്ധതിയായ നാഫിസ് നടപ്പാക്കുകയും ആനുകൂല്യം വർധിപ്പിക്കുകയും ചെയ്തതോടെയാണ് സ്വകാര്യ മേഖലയിലേക്ക് സ്വദേശികളെ ആകർഷിച്ചത്.

ശമ്പള പിന്തുണാ പദ്ധതി, പെൻഷൻ, ചൈൽഡ് അലവൻസ്, പ്രസവാവധി തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങളാണ് സർക്കാർ ഇവർക്ക് നൽകിവരുന്നത്. ഈ വർഷം രണ്ടാം പാദത്തിലെ കണക്കനുസരിച്ച് 21,000 സ്വകാര്യ കമ്പനികളിൽ ഇമറാത്തികളുടെ സാന്നിധ്യമുണ്ട്.

അതേസമയം 1818 കമ്പനികൾ സ്വദേശിവൽക്കരണ നിയമം ലംഘിച്ചതായും കണ്ടെത്തി. നിയമലംഘകർക്ക് 20,000 മുതൽ 5 ലക്ഷം ദിർഹം വരെ പിഴ ചുമത്തി. നിയമലംഘകരെ കുറിച്ച് 600 590000 നമ്പറിലെ മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലോ സ്മാർട്ട് ആപ്പിലോ അറിയിക്കണം.

By admin