യുഎഇയുടെ വിവിധയിടങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാകേന്ദ്രം

യുഎഇയിലെ കാലാവസ്ഥ ഇന്ന് ഭാഗികമായി മേഘാവൃതമായതും മൂടൽമഞ്ഞോടേയുള്ളതുമായിരിക്കും.
ഇന്ന് രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് (NCM) അറിയിച്ചു.

ഉച്ചയോടെ കിഴക്ക് ഭാഗത്തേക്ക് മഴ പെയ്യാം. ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും ഇന്ന് രാത്രിയും ശനിയാഴ്ച രാവിലെയും ഹ്യുമിഡിറ്റി ഉണ്ടായിരിക്കും.