• Thu. Oct 22nd, 2026

24×7 Live News

Apdin News

യുവ വ്യവസായി ശിവ ശർമ്മയുടെ ദുരൂഹമരണം; ഇൻഫ്ലുവൻസർ ശ്രദ്ധ ദുബെ അറസ്റ്റിൽ

Byadmin

Oct 22, 2026


ലഖ്നൗ: യുവ വ്യവസായിയും റസ്റ്റോറൻ്റ് ഉടമയുമായ ശിവ ശർമ്മയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോഡലുമായ ശ്രദ്ധ ദുബെ അറസ്റ്റിലായി. സഹോദരി രശ്മി ദുബെ, ഡ്രൈവർ തൻവീർ അലി എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ വച്ച് ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സും ലഖ്‌നൗ പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇവർ പിടിയിലായത്. ഒക്ടോബർ ഒൻപതാം തീയതി മുതൽ ഒളിവിലായിരുന്ന ശ്രദ്ധയും സംഘവും നേപ്പാൾ അതിർത്തി വഴി രക്ഷപ്പെടാൻ ശ്രമിക്കുകയും പിന്നീട് ആഗ്ര വഴി നാഗ്പൂരിൽ എത്തുകയുമായിരുന്നു. 11 ദിവസത്തെ പൊലീസ് തിരച്ചിലിനൊടുവിലാണ് ഇവർ പിടിയിലാകുന്നത്.

ഒക്ടോബർ 9-ന് ലഖ്‌നൗവിലെ ഹസ്രത്ഗഞ്ച് പ്രദേശത്തുള്ള അവധ് ഗ്രീൻ അപ്പാർട്ട്മെൻ്റിൻ്റെ നാലാം നിലയിൽ നിന്ന് വീണാണ് ശിവ ശർമ്മ മരിക്കുന്നത്. ശ്രദ്ധ ദുബെയും ശിവയും കഴിഞ്ഞ ഏതാനും മാസങ്ങളായി ലിവ്-ഇൻ റിലേഷനിലായിരുന്നു. ശ്രദ്ധയും കൂട്ടരും ചേർന്ന് ശിവയെ ബ്ലാക്ക്‌മെയിൽ ചെയ്യുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത ശേഷം കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി എന്നാണ് ശിവയുടെ അമ്മയുടെ ആരോപണം.

അമ്മയുടെ പരാതിയിൽ ഭാരതീയ ന്യായ സംഹിത അനുസരിച്ച് പൊലീസ് ശ്രദ്ധയ്ക്കെതിരെ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളിവിലിരിക്കെ ശ്രദ്ധ ദുബെ സോഷ്യൽ മീഡിയയിലൂടെ വീഡിയോകൾ പങ്കുവെച്ച് താൻ നിരപരാധിയാണെന്ന് അവകാശപ്പെട്ടിരുന്നു.

By admin