• Sat. Aug 29th, 2026

24×7 Live News

Apdin News

രുക്മിണി വസന്തിനും സായ് പല്ലവിക്കും പകരം രശ്മിക; എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിത കഥ ബിഗ് സ്ക്രീനിലേക്ക്

Byadmin

Aug 29, 2026


ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിത കഥ ബിഗ് സ്ക്രീനിലേക്ക്. ചിത്രത്തിലെ അഭിനേതാക്കളുടെ വിവരങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഗായികയുടെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രം സംബന്ധിച്ച് കുറെ നാളുകളായി ചർച്ച നടക്കുന്നുണ്ടെങ്കിലും ആരായിരിക്കും എം.എസ്. സുബ്ബലക്ഷ്മിയെ സ്ക്രീനിൽ അവതരിപ്പിക്കുകയെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല. എന്നാൽ ഇപ്പോഴിതാ ആ വേഷം രശ്മിക മന്ദാന അവതരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

എം.എസ്. സുബ്ബലക്ഷ്മിയുടെ ജന്മദിനമായ സെപ്റ്റംബർ 16ന് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ ഇക്കാര‍്യം ഔദ‍്യോഗികമായി അറിയിക്കും. സുബ്ബലക്ഷ്മിയായി സായ് പല്ലവിയേയും രുക്മിണി വസന്തിനെയുമാണ് ആദ‍്യം പരിഗണിച്ചിരുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ആ വേഷം രശ്മിക ചെയ്യുമെന്ന തരത്തിൽ‌ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.

രശ്മികയുടെ കരിയറിലെ വലിയ വേഷങ്ങളിൽ ഒന്നായി ഇതു മാറിയേക്കാം. ഇതിഹാസ ഗായികയെ സ്ക്രീനിൽ അവതരിപ്പിക്കുകയെന്നത് രശ്മികയ്ക്ക് അത്ര എളുപ്പമായിരിക്കില്ല. ഇതുവരെ പേര് നൽകാത്ത ചിത്രം ഗൗതം തിന്നനൂരിയാണ് സംവിധാനം ചെയ്യുന്നത്.

അതേസമയം, കോക്‌ടെയിൽ 2 എന്ന ചിത്രത്തിലാണ് രശ്മിക അവസാനമായി പ്രധാന വേഷത്തിലെത്തിയത്. ഭർത്താവ് വിജയ് ദേവരകൊണ്ടയ്ക്കൊപ്പം രണബാലി എന്ന ചിത്രവും മൈസ എന്ന ചിത്രവുമാണ് താരത്തിന്‍റെതായി ഇനി പുറിത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.

By admin