മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. വിഎസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായാണ് അവധി പ്രഖ്യാപിച്ചത്. സർക്കാർ ഓഫീസുകൾക്കും സ്കൂളുകൾക്കും അവധിയായിരിക്കും. നാളെ നടത്താനിരുന്ന കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. ഈ മാസം 26-ലേക്കാണ് മാറ്റിയത്. ഉച്ച കഴിഞ്ഞ് 3.20നാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ് യു ടി […]
വിഎസിന്റെ വിയോഗം; സംസ്ഥാനത്ത് നാളെ അവധി; മൂന്ന് ദിവസം ദുഃഖാചരണം
