• Thu. Sep 19th, 2024

24×7 Live News

Apdin News

വിലങ്ങാടിന് കൈത്താങ്ങായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം

Byadmin

Sep 19, 2024


മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ) വിലങ്ങാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി സഹായ ധനം നൽകി. കെ.പി.എഫ് രക്ഷാധികാരി കെ.ടി സലിം, വൈസ് പ്രസിഡണ്ട് ശശി അക്കരാൽ എന്നിവർ ചേർന്ന് വിലങ്ങാട് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വെച്ച് പ്രസിഡണ്ട് പി. സുരയ്യ ടീച്ചർക്ക് വിലങ്ങാട് സഹായ കോഓർഡിനേഷൻ കമ്മിറ്റിക്കുള്ള കെ.പി. എഫ് ൻ്റെ ധന സഹായം കൈമാറി. ഗ്രാമ പഞ്ചായത്ത് ആക്ടിങ് സെക്രട്ടറി സന്നിഹിതനായ ചടങ്ങിൽ കൂടുതൽ സഹായങ്ങൾ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.പി.എഫ് എക്സിക്യുട്ടീവ് കമ്മിറ്റി തീരുമാന പ്രകാരം വയനാട് ദുരന്തത്തിലേക്കും സഹായ ഹസ്തം പെട്ടന്ന് നല്കുമെന്ന് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ, സെക്രട്ടറി ഹരീഷ് . പി.കെ ട്രഷറർ ഷാജി പുതുക്കുടി എന്നിവർ അറിയിച്ചു.

The post വിലങ്ങാടിന് കൈത്താങ്ങായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin