• Wed. Sep 2nd, 2026

24×7 Live News

Apdin News

വിസ്മയയുടെ തുടക്കം ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

Byadmin

Sep 2, 2026



വിസ്മയയുടെ തുടക്കം ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

മോഹൻലാലിന്‍റെ മകൾ വിസ്മയ ആദ്യമായി അഭിനയിച്ച, ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത തുടക്കം ഒടിടിയിലേക്ക്. സെപ്റ്റംബർ പകുതിയോടെ ചിത്രം ജിയോ ഹോട്ട്സ്റ്റാർ വഴി പുറത്ത് വിടുമെന്നാണ് റിപ്പോർട്ടുകൾ.

റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. സെപ്റ്റംബർ പകുതിയോടെയാവും ചിത്രം ഒടിടിയിലെത്തുകയെന്നണ് സൂചന.

ഓഗസ്റ്റ് 7-നാണ് ചിത്രം തിയെറ്ററിൽ റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിൽ വിസ്മയയ്ക്ക് പുറമേ ആന്‍റണി പെരുമ്പാവൂരിന്‍റെ മകൻ ആശിഷ് ജോ ആന്‍റണി, സായ്കുമാർ, ചിപ്പി, അതിഥി വേഷത്തിൽ മോഹൻലാൽ എന്നിവർ എത്തുന്നുണ്ട്. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

By admin