• Tue. Apr 21st, 2026

24×7 Live News

Apdin News

വീണ്ടും അമ്മയാകാൻ ഒരുങ്ങി ദീപിക പദുക്കോൺ; സന്തോഷ വാർത്ത പങ്കുവെച്ച് മകൾ ദുവയുടെ ചിത്രം

Byadmin

Apr 21, 2026


ദീപിക പദുക്കോൺ വീണ്ടും അമ്മയാകാൻ ഒരുങ്ങുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് ദീപിക പദുക്കോൺ വീണ്ടും ഗർഭിണിയായിരിക്കുന്നു എന്ന വിവരം പങ്കുവെച്ചത്. പോസിറ്റീവ് വന്ന പ്രെഗ്നൻസി കിറ്റ് പിടിച്ചുനിൽക്കുന്ന മകൾ ദുവയുടെ ചിത്രമാണ് ദീപികയും രണ്‍വീര്‍ സിംഗും പങ്കുവെച്ചത്.

ചിത്രത്തിനൊപ്പം ക്യാപ്ഷനൊന്നും നൽകിയിട്ടില്ല, പകരം രണ്ട് ഇമോജികളാണ് നൽകിയിരിക്കുന്നത്. സിനിമാരംഗത്തും പുറത്തുമുള്ള നിരവധി പേരാണ് ദീപികയ്ക്കും രൺവീറിനും ആശംസകളുമായി എത്തിയിരിക്കുന്നത്. സന്തോഷവും ആരോഗ്യവും ആശംസിച്ചും കുഞ്ഞുങ്ങൾക്ക് നന്മ നേർന്നുമുള്ള കമന്റുകൾ നിറയുന്നുണ്ട്.

2024 സെപ്റ്റംബറിലാണ് ദീപികയ്ക്കും രൺവീർ സിംഗിനും ആദ്യ കുഞ്ഞ് പിറക്കുന്നത്. ദുവ പദുക്കോൺ സിംഗ് എന്നാണ് മകളുടെ പേര്. ഏറെ നാൾ മകളുടെ ചിത്രങ്ങൾ ഇരുവരും പുറത്തുവിട്ടിരുന്നില്ല. പിന്നീട് 2025ൽ ദീപാവലിയ്ക്കാണ് മകൾക്കൊപ്പമുള്ള ചിത്രങ്ങൾ താരങ്ങൾ പങ്കുവെച്ചത്. തങ്ങളുടെയും കുഞ്ഞിന്റെയും സ്വകാര്യത സംരക്ഷിക്കാനാണ് കുട്ടിയുടെ ചിത്രം പങ്കുവെക്കാതെ ഇരിക്കുന്നത് എന്ന് ദീപികയും രൺവീറും പറഞ്ഞിരുന്നു.

മകൾ പിറന്നതിന് ശേഷം അത് ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ച് ദീപിക അടുത്തിടെ സംസാരിച്ചിരുന്നു. കംഫർട്ട് സോണുകളിൽ നിന്നും പുറത്തു കൊണ്ടുവരാൻ മകൾ നിമിത്തമായി എന്നായിരുന്നു ദീപിക പറഞ്ഞത്. തനിക്ക് അത് ഏറെ ഗുണം ചെയ്തുവെന്നും നടി പറഞ്ഞിരുന്നു.

‘എനിക്ക് വളരെ ചെറുപ്പം മുതലേ അമ്മയാകാൻ ആഗ്രഹമുണ്ടായിരുന്നു. സഹോദരി പിറന്ന സമയം മുതൽ ഒരിക്കൽ അമ്മയാകുന്നത് ഞാന്‍ സ്വപ്‌നം കണ്ട് തുടങ്ങിയിരിക്കണം. അമ്മ എന്ന ഇപ്പോഴത്തെ വേഷം എന്റെ ജീവിത്തിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് എന്ന് നിസ്സംശയം പറയാം. ഞാൻ ഈ റോളിലെ ഓരോ നിമിഷവും ആസ്വദിക്കുകയാണ്,’ എന്നാണ് ഒരു മുൻ അഭിമുഖത്തിൽ ദീപിക പറഞ്ഞത്.

By admin