• Sun. Jul 6th, 2025

24×7 Live News

Apdin News

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

Byadmin

Jul 6, 2025





ന്യൂഡൽഹി: കേരളത്തിലേക്ക് മികച്ച റെയിൽവേ എന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. മൂന്നും നാലും മടങ്ങാണ് കേരളത്തിനായുള്ള റെയിൽവേ ബജറ്റ് വർധിപ്പിച്ചത്. കേരളത്തിലെ റെയിൽവേ അലൊക്കേഷൻ പ്രധാനമന്ത്രി വർധിപ്പിച്ചെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

മംഗലാപുരം-കാസർഗോഡ്-ഷൊർണൂർ നാലുവരി പാതയാക്കാൻ ആലോചനയിലാണെന്നും അദ്ദേഹം പറഞ്ഞു. അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചായിരിക്കും നിർമാണം നടത്തുക. ഇത് നിലവിലെ ശേഷിയുടെ 4 മടങ്ങ് ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു.

അങ്കമാലി – ശബരിമല റെയിൽപാതയ്ക്കാവും മുൻഗണന. മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ എത്തി നടപടികൾ വേഗത്തിൽ ആകാൻ ആവശ്യപ്പെട്ടിരുന്നു. സർക്കാരിനോട് ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാൻ പറഞ്ഞിട്ടുണ്ടെന്നും ഉടൻ തന്നെ റെയിൽവേ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് അശ്വനി വൈഷ്ണവ് വ്യക്തമാക്കി.



By admin