• Thu. Jun 11th, 2026

24×7 Live News

Apdin News

സംസ്ഥാനത്ത് മഴ കുറയുന്നു; ഒരു ജില്ലയിലും തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകളില്ല, അഞ്ച് ജില്ലകളിൽ യെലോ അലർട്ട്

Byadmin

Jun 11, 2026


തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു. കഴിഞ്ഞ 2 ദിവസമായി സംസ്ഥാനത്തുടനീളം നീണ്ടുനിന്ന തീവ്ര, അതിതീവ്ര മഴയാണ് അനുഭവപ്പെട്ടത്. എന്നാൽ ബുധനാഴ്ച ഒരു ജില്ലകളിലും റെഡ്, ഓറഞ്ച് അലർട്ടുകൾ നൽകിയിട്ടില്ല.

എന്നാൽ വടക്കൻ കേരളത്തിൽ മഴ തുടരും. അഞ്ച് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലാണ് യെലോ അലര്‍ട്ടുള്ളത്. മറ്റ് ജില്ലകളിൽ മഴ മുന്നറിയിപ്പില്ല. എങ്കിലും സാധാരണ കാലവർഷ മഴ എല്ലാ ജില്ലകളിലും തുടരും.

By admin